ADVERTISEMENT

വന്യ മൃഗങ്ങൾക്ക് പുറമേ മുഷ്യരുടെയും ജീവന് ഭീഷണിയായി നെയ്യാറിലെ പുലി. വയനാട് പുൽപള്ളി മാതമംഗലത്ത് നിന്ന് കഴിഞ്ഞ മാസം പിടികൂടി നെയ്യാറിലെത്തിച്ച 8 വയസോളം പ്രായമുള്ള പുലിയാണ് നെയ്യാർ ഡാം സഫാരി പാർക്കിലെ സിംഹങ്ങൾക്കും കൂട്ടിലുള്ള കടുവയുടേയും ഒപ്പം മനുഷ്യരുടെയും ജീവന് ഭീഷണിയാകുന്നത്.‌

trivandrum-leopard

രോഗം ബാധിച്ച പുലി  അവശനിലയിൽ. ശ്വാസ കോശത്തിൽ പ്രത്യേക തരം വിരയും,ശരീരത്തിലെ രക്താണുക്കളെ നശിപ്പിക്കുന്ന ഹെപ്പറ്റോസൂൺ, ഹീമോ ബാർട്ടനെല്ല രോഗങ്ങളും പിടിപെട്ട പുലിയെയാണ് പ്രാഥമിക പരിശോധനകളോ ചികിൽസയോ നൽകാതെ നെയ്യാറിലെത്തിച്ചത്.അപകടരമായ രോഗം ബാധിച്ച പുലിയെ ഡാമിലെത്തിക്കുന്നതിനെതിരെ വനം വകുപ്പിൽ തന്നെ എതിർപ്പുയർന്നെങ്കിലും അന്ന് ഫലം കണ്ടില്ല. മരുന്നുകൾ നൽകിയാലും ഭേദപെടുന്ന രോഗമല്ല പുലിയുടേത്.മറ്റ് മൃഗങ്ങൾക്കും ഇത് പകരും.‌

രോഗ വാഹകരായ ചെള്ളിലൂടെ വനമേഖലയിലെ കാട്ടു– നാട്ടു മൃഗങ്ങൾക്ക് രോഗം പിടിപെടാം. മരുന്നുകൾ നൽകിയാൽ ചെള്ളുകൾ അപ്രത്യക്ഷമാകും .എന്നാൽ ചെള്ളിന്റെ കടിയേറ്റ് അസുഖം ബാധിച്ച മൃഗത്തിന്റെ രക്ത്തിലുള്ള രോഗാണുക്കൾ മജ്ജയിലേക്ക് ഒളിക്കും. മൃഗത്തിന്റെ പ്രതിരോധ ശേഷി കുറയുമ്പോൾ പ്രത്യക്ഷപെടുമെന്നും  .ഈ രംഗത്തെ വിദഗ്ധർ പറയുന്നു.  രോഗം മറ്റ് മൃഗങ്ങളിലേക്ക് പകർന്നാൽ അവയുടെ ജീവനും നിലനിൽപ്പും ഭീഷണിയിലാകും.കാട്ടിലേക്കും, നാട്ടിലേക്കും രോഗാണുവെത്തിയാൽ സ്ഥിതി ഗുരുതരമാകും.

തെക്കൻ ജില്ലയിലെ കാടുകളിൽ ഇതുവരെ സ്ഥിരീകരിക്കാത്ത രോഗമാണിത്. വയനാട് കാടുകളിൽ നേരത്തെ സ്ഥിരീകരിച്ചു. ചെള്ളാണ് രോഗം പരത്തുന്നത്.വയനാട് നിന്ന് പുലിയെ ഡാമിലെത്തിക്കുമ്പോൾ ചെള്ള് നിറഞ്ഞ് എണീ ക്കാൻ കഴിയാത്ത നിലയിലായിരുന്നു.ചെള്ളിന്റെ കടിയേൽക്കുന്ന മനുഷ്യനും രോഗം വരാം.ഇത് പിന്നെ ജീവന് പോലും ഭീഷണി യാകും. ഇതൊക്കെ അറിയാമായിരുന്നിട്ടും 5 ഓളം ജീവനക്കാരുള്ള നെയ്യാറിലെ പാർക്കിൽ പുലിയെയെത്തിക്കാൻ തിടുക്കപെട്ട വർക്കെതിരെ അന്വേഷണം പോലുമില്ല.‌

വയനാട് നിന്ന്പുലിയെ വാഹനത്തിൽ ഇത്രയും ദൂരമെത്തിക്കുന്ന തിനിടെ പുലിയിൽ നിന്ന് ചെള്ളുകൾ വഴി നീളെ രോഗം പടർത്തിയി രിക്കാനും സാധ്യതയേറെ. നെയ്യാർ ഡാമിൽ വനം വകുപ്പിന് മാൻ പാർക്കുണ്ട്.നൂറുകണക്കിന് മാനുകളാണുള്ളത്.പുലിയെ പാർപ്പിച്ചിരി ക്കുന്ന പാർക്കിൽ നിന്ന് 1കിലോമീറ്റർ ദൂരമെ മാൻ പാർക്കിലേ ക്കുള്ളു.സമീപം ചീങ്കണ്ണി പാർക്ക്. 4 കിലോമീറ്റർ അകലെയാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം.ഡാമിനോട് ചേർന്ന് വനമേഖലയിലാണ് ഇവയൊക്കെ സ്ഥിതിചെയ്യുന്നത്.ഇതുകൊണ്ട് തന്നെ രോഗാണു  പുറത്തെത്തിയാലുള്ള സ്ഥിതി ഭയാനകം.

English Summary: Infectious Diseases Subdue leopard in Lion Safari park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com