ADVERTISEMENT

വളരെ അപൂർവമായ സിഗ്നൽ മത്സ്യത്തെ കേരളതീരത്തു കണ്ടെത്തി. ഇന്ത്യയിൽ നിന്നു കണ്ടെത്തിയതിനാൽ ‘ടെറോപ്സാരോൺ ഇൻഡിക്കം’ എന്ന ശാസ്ത്രീയ നാമമാണു നൽകിയിരിക്കുന്നത്. ലോകത്തെ സിഗ്നൽ മത്സ്യങ്ങളിൽ ഏറ്റവും വലിപ്പമുള്ളതാണ് ഇന്ത്യൻ സിഗ്നൽ മത്സ്യം. ശരീരപാർശ്വങ്ങളിൽ നീളത്തിൽ തിളങ്ങുന്ന കടുത്ത മഞ്ഞ വരകൾ ഉണ്ട്.

നീളമുള്ള മുതുകു ചിറകുകൾ ഇണയെ ആകർഷിക്കാനുള്ള അടയാളമായി സവിശേഷ രീതിയിൽ ചലിപ്പിക്കുന്നതിനാലാണ് ‘സിഗ്നൽ മത്സ്യങ്ങൾ’ എന്നു വിളിക്കുന്നത്‌.പവിഴപ്പുറ്റുകളുള്ള മേഖലകളിലാണു സാധാരണയായി ഇവ കാണപ്പെടാറുള്ളത്. കേരള തീരത്തു നിന്നു മാറി ഇവയെ കണ്ടെത്തിയത് ഇവിടെ പവിഴപ്പുറ്റുകളുടെ സാന്നിധ്യത്തിനു തെളിവായി കാണാൻ കഴിയുമെന്നു കേരള സർവകലാശാല അക്വാറ്റിക്‌ ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ.ബിജുകുമാർ പറഞ്ഞു.

English Summary: New signal fish discovered off Kerala coas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com