ADVERTISEMENT

നാടിനെ വിറപ്പിച്ച കൊലയാളി ഒറ്റയാൻ  ‘ബിൻ ലാദൻ’ ചരിഞ്ഞു. വനം വകുപ്പിന്റെ പിടിയിലായിരുന്നു കുറച്ച് ദിവസമായി കാട്ടാന. നാട്ടിലിറങ്ങി വലിയ തോതിൽ നാശനഷട്ങ്ങളുണ്ടാക്കിയതിനൊപ്പം ആളുകളുടെ ജീവനും എടുത്തതോടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. അത്രത്തോളം തലവേദന സൃഷ്ടിച്ച ഭീകരനായിരുന്നു ബിൻ ലാദൻ എന്നറിയപ്പെടുന്ന ഇൗ ആന. അസമിലെ ഗോൽപാറ ജില്ലയിൽ ഒരു ദിവസം മൂന്ന് സിത്രീകളെയടക്കം അഞ്ച് പേരെയാണ് ഈ കാട്ടാന കൊന്നത്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇത്രയും മനുഷ്യക്കൊല നടത്തിയിട്ടുള്ള ഏക ആനയും ഇതാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ സംഭവം. ലാദന്റെ ക്രൂരതകൾ ജനജീവിതത്തിന് ദുസ്സഹമായതോടെയാണ് ആനയെ വെടിവച്ചു വീഴ്ത്താൻ അധികൃതർ തീരുമാനിച്ചത്.

ഡ്രോണും പ്രദേശിക വളര്‍ത്താനകളും നാട്ടുകാരും ഉള്‍പ്പെട്ട വന്‍ സംഘം രൂപീകരിച്ചാണ് ലാദനെ വീഴ്ത്താനുള്ള പദ്ധതി തയാറാക്കിയത്. വ്യാപകമായ തിരച്ചിലിൽ ലാദനെ കണ്ടെത്തിയ സംഘം മയക്കുവെടി വച്ചു വീഴ്ത്തുകയായിരുന്നു.മയക്കുവെടി വച്ച് വീഴ്ത്തിയ ആനയെ ജനവാസകേന്ദ്രത്തിൽ നിന്നും ഏറെ അകലെയുള്ള വനത്തിലേക്ക് തിരിച്ചയയ്ക്കാനായിരുന്നു തീരുമാനം. വടക്കൻ അസമിലെ ഗോൽപ്പാറ ജില്ലയിലെ വനമേഖലയിൽ നിന്നാണ് ആനയെ മയക്കുവെടി വച്ച് കീഴ്പ്പെടുത്തിയത്. പിന്നീട് ആനയെ അസമിലെ ഓറഞ്ച് നാഷണൽ പാർക്കിലേക്കു മാറ്റുകയായിരുന്നു. 

ഇവിടെയെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ആന ചരിഞ്ഞത്. പിടികൂടുമ്പോൾ ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം രാവിലെ ആന ചരിഞ്ഞ വിവരം പരിപാലിച്ചവർ അറിയിക്കുകയായിരുന്നുവെന്നാണ് പാർക്ക് അധികൃതർ നൽകുന്ന വിശദീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാവൂ. അഞ്ചുപേരുടെ ജീവനെടുത്തപ്പോഴാൾ ഗ്രാമവാസികളാണ് ആനയ്ക്ക് ബിൻ ലാദൻ എന്ന പേരുനൽകിയത്. എന്നാൽ വനം വകുപ്പിന്റെ പിടിയിലായതോടെ കൃഷ്ണ എന്ന പേരും നൽകിയിരുന്നു.

English Summary:  Captured Rogue Elephant 'Bin Laden' Dies in Captivity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com