ADVERTISEMENT

കാലാവസ്ഥ വ്യതിയാനം മൂലം തീരപ്രദേശത്ത് മുട്ടയിടാനെത്തുന്ന കടലാമകളുടെ വരവ് കുറഞ്ഞതോടെ ആശങ്കയിലായി പരിസ്ഥിതി പ്രവര്‍ത്തകര്‍. കടലാമകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന നീലേശ്വരം  തൈക്കടപ്പുറത്തെ നെയ്തല്‍ പരിസ്ഥിതി പ്രവര്‍ത്തകരാണ് ഇൗ മാറ്റത്തെ ആശങ്കയോടെ കാണുന്നത്.

സെപ്റ്റംബര്‍ മാസം മുതലാണ്   സാധാരണയായി കടലാമകളുടെ പ്രജനനക്കാലം ആരംഭിക്കാറ്. അതായത് ഇൗ സമയങ്ങളിലാണ് മുട്ടയിടനായി ആമകള്‍ തീരപ്രദേശത്ത് എത്തുന്നത്.  എന്നാല്‍ ആഗോളകാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന്  കേരളത്തിന്റ തീരപ്രദേശത്തിങ്ങളില്‍ മുട്ടയിടാനെത്തുന്ന ആമകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 

സമുദ്ര ജലം അമിതമായി ചൂടുപിടിക്കുന്നത് കൊണ്ടും തീരപ്രദേശത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ്  പതിനെട്ട് വര്‍ഷമായി കടലാമകളുടെ സംരക്ഷണവുമായി പ്രവര്‍ത്തിക്കുന്ന നെയ്തല്‍ സംഘടനയിലെ  പ്രവര്‍ത്തകര്‍ ഇതിന് കാരണമായി  പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ ആഴക്കടലില്‍ നിന്നും മുട്ടയിടുന്നതിനായി  നൂറുക്കണക്കിന്   കടലാമകളാണ് കാസര്‍കോടിന്റ തീരപ്രദേശങ്ങളില്‍ എത്തിയിരുന്നെങ്കില്‍ ഇൗ വര്‍ഷം ഒരു കടലാമപോലും ഇൗ തീരത്ത് എത്തിയിട്ടില്ല.

ഒലിവ് റിഡ്​ലി എന്ന വിഭാഗത്തില്‍പെടുന്ന കടലാമകളാണ് കേരളത്തിന്റെ തീരങ്ങളില്‍ കണ്ടുവരുന്നത്. എന്നാല്‍ സമുദ്രമലിനീകരണടക്കമുളള പ്രശ്നങ്ങള്‍ മൂലം കടലാമകളുടെ ആവാസവ്യവസ്ഥയ്ക്ക് വലിയതോതില്‍ ഭീഷണിയാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.  കടലാമകളുടെ സംരക്ഷണത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും നടത്തണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.

English Summary: Decline in arrivals of olive ridley turtles in Kerala raises concern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com