ADVERTISEMENT

പ്ലാസ്റ്റിക്-ലോകമെമ്പാടും ആയിരക്കണക്കിന് വാദപ്രതിവാദങ്ങള്‍ക്ക് വഴി വയ്ക്കുന്ന വാക്കാണിത്. എന്നാല്‍ അറിയുമോ, ഇന്ത്യയില്‍ മാത്രം 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 110000 കോടി രൂപ വിലമതിക്കുന്ന വ്യവസായമാണ് പ്ലാസ്റ്റിക്കിന്റേത്. എന്നാല്‍ നാം പ്ലാസ്റ്റിക്കിനെ കുറിച്ച് സംസാരിക്കുമ്പോഴാകട്ടെ, പ്ലാസ്റ്റിക് മലിനീകരണം മുതല്‍ ലോകത്തെ രക്ഷിക്കാന്‍ പിറവിടെയുത്ത ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് വരെ ചര്‍ച്ചാ വിഷയമാകുന്നു. ഓരോ വര്‍ഷവും 13 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോഴും നാം തീര്‍ത്തും വ്യത്യസ്തായ വീക്ഷണകോണുകളിലൂടെയാണ് പ്ലാസ്റ്റിക് എന്ന വിഷയത്തെ നോക്കിക്കാണുന്നത്. പ്ലാസ്റ്റിക് പരിഹരിക്കേണ്ട ഒരു പ്രശ്‌നമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ നാം അതിനെ ശരിയായ തരത്തിലാണോ സമീപിക്കുന്നതെന്ന ചോദ്യം ബാക്കിയാകുന്നു. 

പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നത്തിനുള്ള ഉത്തരമെന്ന നിലയില്‍ കുറച്ച് കാലമായി ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നാണ് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്. പ്രകൃതിദത്തമായി മണ്ണില്‍ അലിഞ്ഞു ചേരുന്ന പ്ലാസ്റ്റിക്-അതായിരുന്നില്ലേ നമ്മുടെ സ്വപ്നം? എന്നാല്‍ പലര്‍ക്കും ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ശരിക്കറിയില്ല. നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായ പ്ലാസ്റ്റിക് എന്ന് പറയുന്ന വസ്തു പെട്രോകെമിക്കലുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന കൃത്രിമ പോളിമറുകളാണ്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പ്ലാസ്റ്റിക് കണ്ടു പിടിക്കുന്നത്.  പ്ലാസ്റ്റിക്കിന്റെ കെടുതികളില്‍ നിന്നും ലോകത്തെ രക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പരിസ്ഥിതി സൗഹൃദമെന്ന് വിശേഷിപ്പിക്കപ്പെട്ട ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് അവതരിപ്പിക്കപ്പെട്ടത്. സാധാരണ പ്ലാസ്റ്റിക്കിലേക്ക് സസ്യാധിഷ്ഠിത ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് പ്രകൃതിയിലെ സൂക്ഷ്മജീവികള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കും. 

ബയോ പ്ലാസ്റ്റിക്കിന് പിന്നിലെ പരമാർഥം

മുന്‍പ് പറഞ്ഞത് പോലെ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് പ്രകൃതിദത്തമായി ഇല്ലാതാക്കാന്‍ സാധിക്കും. പക്ഷേ, ഈ പ്രക്രിയയ്ക്ക് ഉയര്‍ന്ന താപനില, നിശ്ചിത സമ്മർദം, ചില രാസ അനുപാതങ്ങള്‍ തുടങ്ങിയ നിയന്ത്രിത സാഹചര്യങ്ങള്‍ ആവശ്യമാണ്. ഈ സാഹചര്യങ്ങളുടെ അഭാവത്തില്‍ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ചവറ് കൂനയിലേക്ക് വരാവുന്ന അധികഭാരം മാത്രമാണ്. ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ജീര്‍ണിക്കാന്‍ മാസങ്ങള്‍ പിടിക്കുമെന്നതിനാല്‍ ഈ സമയമത്രയും അവ മാലിന്യമിടുന്ന സ്ഥലത്ത് വെറുതേ കിടക്കും. 

ഈ സമയത്താണ് അവയുടെ പരിസ്ഥിതി സൗഹാര്‍ദ്ദം ശരിക്കും ചോദ്യചിഹ്നമാകുന്നത്. ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റ്ക് എന്‍ജിനീയറിങ്ങ് ആന്‍ഡ് ടെക്‌നോളജിയുടെ(സിപെറ്റ്) 2009ലെ പഠനം അനുസരിച്ച് വലിച്ചെറിയുന്ന ബയോഡീഗ്രേഡബിള്‍ പെറ്റ് ബോട്ടിലുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകള്‍ പരിസ്ഥിതിക്ക് ദോഷകരമാണ്. ഉദാഹരണത്തിന് ഈ ബോട്ടിലുകള്‍ മാലിന്യമിടുന്ന സ്ഥലത്ത് നിന്ന് വെള്ളത്തിലെത്തി ജീര്‍ണിക്കാന്‍ തുടങ്ങിയാല്‍ അവയില്‍ നിന്ന് വരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ജലത്തെ മലിനമാക്കും. 

ഇതര മാര്‍ഗമെന്ത്?

അതിനാല്‍ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് നാം കരുതിയ പോലെ പ്രകൃതിക്ക് ലഭിച്ച വലിയ വരദാനമൊന്നുമല്ല. നിശ്ചിത താപനിലയില്‍ അത് ജീര്‍ണിക്കുമെങ്കിലും അതിന്  വ്യവസായിക അടിസ്ഥാനത്തിലുള്ള സംസ്‌കരണ സംവിധാനങ്ങള്‍ ആവശ്യമാണ്. ഇന്ത്യയില്‍ പല നഗരങ്ങളിലും അത്തരം സംസ്‌കരണ സംവിധാനങ്ങള്‍ ലഭ്യമല്ല. നമ്മുടെ ഗാര്‍ഹിക സാഹചര്യങ്ങളില്‍ ഈ ബയോ പ്ലാസ്റ്റിക് ഒരിക്കലും മണ്ണിലേക്ക് മടങ്ങില്ല. 

ഇക്കാരണങ്ങള്‍ കൊണ്ട് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ഒരേയൊരു പരിഹാരം അല്ലാതാകുന്നു. അതേ സമയം ശക്തവും ജലത്തെ പ്രതിരോധിക്കുന്നതും ഈട് നില്‍ക്കുന്നതുമായ സാധാരണ പ്ലാസ്റ്റിക് വീണ്ടും വീണ്ടും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പുനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ മഗേഷ് നന്ദഗോപാലിന്റെ പഠനം അനുസരിച്ച് 60 മുതല്‍ 70 ശതമാനം വരെ പെറ്റ് ബോട്ടിലുകള്‍ ഇന്ത്യയില്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നു.വസ്ത്രങ്ങള്‍ മുതല്‍ ഫര്‍ണിച്ചര്‍ വരെ പലതരം വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കാവുന്നതാണ്. പതിനായിരങ്ങള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നല്‍കുന്ന മേഖലയാണിത്. പ്ലാസ്റ്റിക്കിന്റെ പ്രത്യേകിച്ച് പെറ്റ് ബോട്ടിലുകളുടെ മെച്ചപ്പെട്ട റീസൈക്ലിങ്ങ് നിരക്കിന് പിന്നിലെ ചാലകശക്തിയാകട്ടെ നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന ആക്രിപെറുക്കുകാരാണ്. 

 പ്രതിദിനം 200 മുതല്‍ 300 രൂപ വരെ വരുമാനം നേടുന്ന ആക്രിപെറുക്കുകാരാണ് ഇന്ത്യയുടെ  മാന്യമായ റീസൈക്ലിങ്ങ് നിരക്കിന് കാരണക്കാര്‍. സാധാരണ പ്ലാസ്റ്റിക്കിന്റെ റീസൈക്ലിങ്ങിനായി ഗവണ്‍മെന്റും നിരവധി നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. 

ഇന്ത്യയിലെ പ്ലാസ്റ്റിക് റീസൈക്ലിങ് സാഹചര്യം

പ്ലാസ്റ്റിക്കുകളെ തരംതിരിച്ച് ശേഖരിക്കാനും റീസൈക്കിള്‍ ചെയ്യാനുമുള്ള നടപടികള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. റീസൈക്കിള്‍ ക്ഷമത അനുസരിച്ച് പ്ലാസ്റ്റിക്കിനെ വിവിധ ഗ്രേഡുകളായി പലപ്പോഴും തരംതിരിക്കുന്ന ജോലി ആക്രിപെറുക്കുകാരാണ് ചെയ്യുന്നത്. 

പ്ലാസ്റ്റിക്കിനെ ശരിയായി നീക്കം ചെയ്യാനുള്ള ലളിതമായ നടപടികള്‍ ഉപയോക്താക്കള്‍ കൂടി സ്വീകരിച്ചാല്‍ ഈ പ്രക്രിയ കൂടുതല്‍ എളുപ്പമാകും. പ്ലാസ്റ്റിക്കിനെ തരംതിരിച്ച്, വൃത്തിയായി കഴുകി, പ്രത്യേകം ബിന്നുകളിലാക്കി വയ്ക്കുന്നത് റീസൈക്ലിങ് പ്രക്രിയയെ വേഗത്തിലാക്കും. കൂടുതല്‍ ജാഗ്രതയുള്ള ഉപഭോക്താക്കളാക്കി നമ്മെ മാറ്റാനും ഇതുവഴി സാധിക്കും. 

റീസൈക്ലിങ് കേന്ദ്രത്തിലെത്തുന്ന പ്ലാസ്റ്റിക് വൃത്തിയാക്കി, പൊടിച്ച്, സ്ട്രിപ്പുകളാക്കി നിര്‍മ്മാണ യൂണിറ്റുകളിലേക്ക് പോകും. ഇവിടെ നിന്നും അവ പുതിയ ഉൽപന്നങ്ങളായി പുറത്തു വരും. വീണ്ടും ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളായി പ്ലാസ്റ്റിക്കിനെ റീസൈക്കിള്‍ ചെയ്യുക വഴി പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും ഊര്‍ജനഷ്ടം കുറയ്ക്കാനും മാലിന്യം തള്ളുന്ന ഇടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമൊക്കെ സാധിക്കും. 

കാതലമായ മനോഭാവ മാറ്റം സമൂഹത്തില്‍ വരുത്തുന്നതിന് ബിസ്‌ലരി പോലുള്ള ബ്രാന്‍ഡുകള്‍ ബോട്ടില്‍സ് ഫോര്‍ ചേഞ്ച് പോലുള്ള സംരംഭങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിനെ വൃത്തിയാക്കി, തരം തിരിച്ച്, റീസൈക്ലിങ്ങിന് അയക്കേണ്ടത് എങ്ങനെയാണെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പൗരന്മാരെ ബോധവത്ക്കരിക്കുകയാണ് ബോട്ടില്‍സ് ഫോര്‍ ചേഞ്ചിന്റെ മുഖ്യ ലക്ഷ്യം. പ്ലാസ്റ്റിക് റീസൈക്ലിങ്ങിന് സുസ്ഥിര മാതൃകയും ബിസ്‌ലെരിയുടെ ഈ സംരംഭം മുന്നോട്ടു വയ്ക്കുന്നു.4800 ടണ്ണിലധികം പ്ലാസ്റ്റിക് ഇതിന്റെ ഭാഗമായി റീസൈക്ലിങ്ങിന് വിധേയമാക്കി. 600ല്‍പരം ഹൗസിങ്ങ് സൊസൈറ്റികകളിലൂടെ അഞ്ച് ലക്ഷത്തിലധികം വ്യക്തികളില്‍ പ്ലാസ്റ്റിക് റീസൈക്ലിങ്ങിനെ കുറിച്ചുള്ള സന്ദേശമെത്തിക്കാന്‍ ഇതുവഴി സാധിച്ചു. 

ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് പ്രശംസ അര്‍ഹിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് മലിനീകരണമെന്ന വലിയ പ്രശ്‌നത്തിനുള്ള ഒരേയൊരു പരിഹാരം അതല്ല. പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്തും പറ്റാവുന്നവ പുനരുപയോഗിച്ചും സുസ്ഥിരമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് കൂടുതല്‍ അഭികാമ്യം. ബിസ്‌ലരിയെ പോലുള്ള ബ്രാന്‍ഡുകള്‍ ലളിതമായ പരിഹാര മാര്‍ഗ്ഗങ്ങളുമായി റീസൈക്ലിങ് എല്ലാവരിലും എത്തിക്കുമ്പോള്‍ ഭാവി കൂടുതല്‍ മികവാര്‍ന്നതും വൃത്തിയുള്ളതും ഹരിതാഭവുമാകുമെന്നുറപ്പ്. അത് ബോധപൂര്‍വമായ തിരഞ്ഞെടുപ്പുകളുടെയും സംയോജിതമായ പരിശ്രമങ്ങളുടെയും സന്തുലിതമായ ജീവിതശൈലിയുടെയും കൂടി വഴിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com