ADVERTISEMENT

മനോഹരമായ കടൽത്തീരത്ത് വൈകുന്നേരങ്ങൾ ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണേറെയും. എന്നാൽ കടലിൽക്കരയിൽ നടക്കാനെത്തുവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലാകുമെന്ന മുന്നറിയിപ്പാണ് ഈ ദൃശ്യങ്ങൾ പകർന്നു നൽകുന്നത്. കടൽക്കരയിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നയാളെ കവർന്നെടുത്ത കൂറ്റൻ തിരമാലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

കലിഫോർണിയയിലെ സാന്താ ക്രൂസിലുള്ള ബോണി ഡൂൺ ബീച്ചിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡിസംബർ 20ന് ഉച്ചകഴിഞ്ഞ് 4 മണിയോടെയാണ് കൂറ്റൻ തിരമാല ബീച്ചിൽ ആഞ്ഞടിച്ചത്. കടൽക്കരയിലെ കൂറ്റൻ പാറക്കെട്ടുകളിലൂടെ നടക്കുകയായിരുന്ന 20 കാരനാണ് അപകടത്തിൽ പെട്ടത്. കടലിലേക്ക് ശ്രദ്ധിക്കാതെ നടന്ന ഇയാൾ കൂറ്റൻ തിരമാലയിൽപ്പെട്ട് കടലിലേക്ക് വീഴുകയായിരുന്നു. കടലിൽ അകപ്പെട്ടയാളെ ഇവിടെയെത്തിയ സുരക്ഷാജീവനക്കാർ രക്ഷപെടുത്തി. ഇയാൾ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

വേലിയേറ്റ സമയമായതിനാൽ തിരമാലകൾക്ക് ശക്തി കൂടുതലാണെന്നും കടൽത്തീരത്തെത്തുന്നവർ ഏറെ ജാഗ്രതപാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. സാന്താ ക്രൂസ് കൗണ്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Huge Wave Sweep Beachgoer Into Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com