റോഡിലൂടെ നീങ്ങുന്ന കൂറ്റൻ മഞ്ഞുപാളികൾ; പേടിച്ചരണ്ട് വിനോദസഞ്ചാരികൾ, ദൃശ്യങ്ങൾ!

 Tourists Rush To Escape Avalanche On Himachal Road
SHARE

റോഡിലൂടെ നീങ്ങുന്ന മഞ്ഞുകൂമ്പാരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മഞ്ഞുവീഴ്ച പകർത്തിയിരുന്ന വിനോദസഞ്ചാരികൾ ഭയന്നോടുന്നതും ദൃശ്യങ്ങളിൽ കാണാം.ഹിമാചൽ പ്രദേശിലെ ടിങ്കു നല്ലയിലാണ് സംഭവം നടന്നത്.ഐആർഎസ് ഉദ്യോഗസ്ഥനായ നവീദ് ട്രമ്പോയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

മഞ്ഞിടിച്ചിലിനെ തുടർന്നുണ്ടായ മഞ്ഞുകട്ടകൾ റോഡിലൂടെ നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുറച്ചു സഞ്ചാരികൾ മഞ്ഞിടിച്ചിലിന്റെ ദൃശ്യങ്ങൾ സംഭവസ്ഥലത്തിറങ്ങി നിന്ന് പകർത്തുന്നുണ്ടായിരുന്നു. ഇവരോട് പിന്നോട്ടുമാറാൻ നിർദേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചിലർ നിർദേശം കേട്ട് വാഹനത്തിലേക്ക് മടങ്ങിയെങ്കിലും മറ്റുള്ളവർ മഞ്ഞുവീഴ്ച പകർത്തുന്നത് തുടർന്നു. നിരവധിയാളുകൾ മഞ്ഞുവീഴ്ച പകർത്താനിറങ്ങിയവരെ വിമർശിച്ചും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഇതാകാം ഹിമപാതത്തിനു പിന്നിലെന്നാണ് നിഗമനം.  ദുരന്തനിവാര അതോറിറ്റി പ്രദേശങ്ങളിലെല്ലാം മുന്നറിപ്പും നൽകിയിട്ടുണ്ടായിരുന്നു. കടുത്ത ഹിമപാതത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇതുവരെ എൺപതിനായിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Tourists Rush To Escape Avalanche On Himachal Road

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA