ADVERTISEMENT

കായികമത്സരങ്ങൾ നടക്കുന്നതിനിടെ കോളേജ് മൈതാനത്ത് പ്രത്യക്ഷപ്പെട്ട ചെറുചുഴലിക്കാറ്റ് പരിഭ്രാന്തി പരത്തി. ചങ്ങനാശേരിയിലെ എസ് ബി കോളേജിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. സ്പോർട്സ് ഡേ മത്സരങ്ങളുടെ ഭാഗമായി മൈതാനത്ത് ഒത്തുകൂടിയ വിദ്യാർഥികൾക്കിടയിലേക്കാണ് ചുഴലിക്കാറ്റ് പൊടുന്നനെ വീശിയടിച്ചത്. വലിയ ശബ്ദത്തോടെ പെട്ടെന്നുണ്ടായ ചുഴലിക്കാറ്റു കണ്ട്‌ വിദ്യാർഥികൾ പരിഭ്രമിച്ച് ചിതറിയോടി. വളരെ ചെറുതായി തുടങ്ങിയ പൊടിക്കാറ്റ് സെക്കൻഡുകൾ കൊണ്ട് വളരെ ഉയരത്തിൽ സ്തൂപം കണക്കെയുള്ള ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് തന്നെ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു.

കോളജിലെ വിദ്യാർത്ഥികൾ പകർത്തിയ ചെറു ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. പരിഭ്രാന്തി പരത്തിയെങ്കിലും ഇത്തരമൊരു സംഭവം നേരിട്ട് കണ്ടതിന്റെ കൗതുകത്തിലാണ് കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും. ചുഴലിക്കാറ്റിൽ കോളജിന് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. 

Incredible moment 'dust devil tornado' scatters over college ground

എന്താണ് ഡസ്റ്റ് ഡെവിൾ ടൊർണാഡോ?

സാധാരണയായി മണൽ നിറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഡസ്റ്റ് ഡെവിൾ ടൊർണാഡോ എന്നറിയപ്പെടുന്ന ചെറുചുഴലിക്കാറ്റാണിത്. ഏതാനും മീറ്ററുകൾ മുതൽ 1000 മീറ്റർ ഉയരത്തിൽ പരെ  ഡസ്റ്റ് ഡെവിൾ ചുഴലിക്കാറ്റുകൾ വീശാറുണ്ട്.  ഭൂമിയുടെ ഉപരിതലത്തിനോടു ചേർന്നുണ്ടാകുന്ന ചൂടുകാറ്റ്  മുകളിലേക്കുയർന്ന് അതിന് തൊട്ടുമുകളിലുള്ള താരതമ്യേന ചൂടു കുറഞ്ഞ വായുവിലൂടെ സ്തൂപാകൃതിയിൽ കടന്നുപോകുമ്പോഴാണ് ഇത്തരം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത്. ഇത്തരത്തിൽ അതിവേഗതത്തിൽ ചലിക്കുന്ന കാറ്റിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ പൊടിയും കലരുന്നു. സാധാരണ ഗതിയിൽ ഇത്തരം ചെറു ചുഴലിക്കാറ്റുകൾ കാര്യമായ  നാശനഷ്ടങ്ങളുണ്ടാക്കാറില്ല. 

വേനൽക്കാലം എത്തിയതോടെ ചൂടിന്റെ കാഠിന്യം വർധിച്ചതാകാം ഇത്തരമൊരു പ്രതിഭാത്തിനു പിന്നിലെന്നാണ് നിഗമനം.  എന്തുതന്നെയായാലും കത്രീന, ഇർമ തുടങ്ങിയ ചുഴലിക്കാറ്റുകളുടെ പേരിന്റെ ചുവടുപിടിച്ച്, തങ്ങളുടെ കോളജിലെത്തിയ ചുഴലിക്കാറ്റിന് 'അമ്മിണി' എന്ന നാടൻ പേരും കോളേജിലെ രസികൻമാർ നൽകിയിട്ടുണ്ട്.

English Summary: Incredible moment 'dust devil tornado' scatters over college ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com