ADVERTISEMENT

ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് പൊതുവേ കണ്ടുവരുന്നത്. എന്നാൽ ഇതിനു നേരെ വിപരീതമാണ് സിംബാബ്‌വെയിലെയും ബോട്സ്വാനയിലെയും അവസ്ഥ. ഇതിനു പരിഹാരമെന്നോണം ആനകളെ വേട്ടയാടുന്നതിനുള്ള നിയമ വിലക്കുകൾ കഴിഞ്ഞവർഷം ഭരണകൂടം നീക്കം ചെയ്തിരുന്നു. ആറ് മാസത്തിനു ശേഷം 70 ആനകളെ കൊല്ലുന്നതിനുള്ള  ലൈസൻസ് ലേലത്തിലൂടെ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബോട്സ്വാന.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം. പ്രസിഡന്റ് മോക്ഗ്വീറ്റ്സി മസീസി ആനവേട്ടയ്‌ക്കുള്ള നിയമ വിലക്ക് നീക്കിയ ശേഷം ആദ്യമായാണ് അവയെ വേട്ടയാടുന്നതിനുള്ള ലൈസൻസ് ഭരണകൂടം നൽകുന്നത്.

ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിന് തീരുമാനം അനിവാര്യമാണെന്നാണ് ബോട്സ്വാനയിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. ആനകളുടെ എണ്ണം പെരുകുന്നതു മൂലം കർഷകരും ഏറെ ആശങ്കയിലാണ്. നാട്ടിലിറങ്ങുന്ന ആനകൾ വിളകൾക്ക് നാശമുണ്ടാക്കുന്നതിനു പുറമേ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നുണ്ട്.

ലൈസൻസ് നൽകുന്നവർക്ക് ആനവേട്ട നടത്തുന്നതിനുള്ള സ്ഥലപരിധി നിർണയിച്ചു നൽകുമെന്ന് ബോട്സ്വാനയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് നാഷണൽ പാർക്ക് ആൻഡ് വൈൽഡ് ലൈഫിന്റെ വക്താവ് പറയുന്നു. ബോട്സ്വാനയിൽ തന്നെ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കമ്പനികൾക്കു മാത്രമാണ് ലൈസൻസ് അനുവദിച്ചു നൽകുന്നത്.

10 ആനകളെ വീതം വേട്ടയാടുന്നതിനുള്ള ഏഴ് ലൈസൻസുകളാണ് ഭരണകൂടം ലേലത്തിൽ വയ്ക്കുന്നത്. ഓരോ ലൈസൻസും ഓരോ പ്രദേശത്തിനനുസരിച്ചായിരിക്കും നൽകുക. ജനങ്ങളും ആനകളുമായി കൂടുതൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്ന പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് അവിടുത്തെ ആനകളെ വേട്ടയാടാനുള്ള ലൈസൻസ് നൽകാനാണ് നിലവിലെ തീരുമാനം. ഇതിനെതിരെ കടുത്ത അമർഷമാണുയരുന്നത്.

English Summary: 70 Elephants Will Soon Be 'Legally' Killed In Botswana And No One Can Do Anything About It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com