ADVERTISEMENT

കഴിഞ്ഞ ആഴ്ച കാഠ്മണ്ഡുവിലെ ജനങ്ങൾ ഉണർന്നത് മനോഹരമായ ഒരു കാഴ്ച കണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് മഞ്ഞുപുതച്ച് ത്ളങ്ങി നിൽക്കുന്ന കാഴ്ച. കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്ററോളം അകലെയാണ് എവസ്റ്റ് കൊടുമുടി. വർഷങ്ങളായി മറഞ്ഞു കിടന്ന വിസ്മയിപ്പിക്കുന്ന ഈ കാഴ്ച സമ്മാനിച്ചത് രാജ്യവ്യാപകമായി തുടരുന്ന ലോക്ഡൗൺ ആണ്.

അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞതാണ് കാരണം. പുകയും പൊടിപടലങ്ങളും അടങ്ങിയതോടെ അന്തരീക്ഷം തെളിഞ്ഞു. അതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മറഞ്ഞു കിടടന്നിരുന്ന വിസിമയിപ്പിക്കുന്ന പല കാഴ്ചകളും പുറത്തുവന്നു. വായുവും ജലവുമെല്ലാം ശുദ്ധമായി. പ്രക‍തിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഏറെയുണ്ട് ലോക്ഡൗൺ കാലത്ത്.

വർഷങ്ങൾക്ക് ശേഷമാണ് മനോഹരമായ ഈ ദൃശ്യം കാണാനായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കാഠ്മണ്ഡുവിലെ ചോബർ ഗ്രാമത്തിൽ നിന്നു പകർത്തിയതാണ് ഈ ചിത്രങ്ങൾ. അഭുഷാൻ ഗൗതമാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

English Summary: Kathmandu Gets A Glimpse Of Mount Everest From 200 Km Away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com