ADVERTISEMENT

കോവിഡ് ബാധയെത്തുടർന്ന് നിരവധി രാജ്യങ്ങളാണ് ഇപ്പോഴും ലോക്ഡൗണിൽ തുടരുന്നത്. മനുഷ്യർ പുറത്തിറങ്ങാതായതോടെ സ്ഥിരമായി സന്ദർശകർ എത്താറുള്ളയിടങ്ങളിലെ മൃഗങ്ങൾ ഏറെ വിഷമത്തിലാണ്. മനുഷ്യർ എത്തുമെന്ന് കാത്തിരുന്ന് പ്രതീക്ഷിച്ച നശിച്ചതോടെ കടലിൽനിന്നും അവർക്കായി സമ്മാനങ്ങൾ കൊണ്ട് കരയിലേക്കെത്തിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഡോൾഫിനുകൾ.

ക്യൂൻസ്‌ലൻഡിലെ ടിൻ കാൻ ബേയിലെ  ഡോൾഫിനുകളാണ് മനുഷ്യർക്ക് സമ്മാനവുമായെത്തുന്നത്. കടലിൽനിന്നും പവിഴങ്ങളും ശംഖുകളുമൊക്കെ അവ ഫീഡിങ് സെന്ററിൽ തങ്ങൾക്ക് ഭക്ഷണവുമായെത്തുന്ന സന്നദ്ധ പ്രവർത്തകർക്കാണ് നൽകുന്നത്. ഹംപ് ബാക്ക് ഇനത്തിൽപ്പെട്ട  ഡോൾഫിനുകൾ ഇവിടെയെത്തുന്ന മനുഷ്യരുമായി  ഇടപഴകാൻ ഏറെ ഇഷ്ടപ്പെടുന്നവയായിരുന്നു. എന്നാൽ സന്ദർശകരാരും എത്താതായതോടെ അവ ഏറെ വിഷമത്തിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

കൂർത്ത ചുണ്ടിലും മറ്റുമായി കൊരുത്ത് അതീവ ശ്രദ്ധയോടെയാണ് അവ ഓരോ വസ്തുക്കളും കരയിലേക്കെത്തിക്കുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. സാധാരണയായി  മനുഷ്യർ പരിശീലിപ്പിക്കുന്നതനുസരിച്ചാണ് ഇവ പ്രവർത്തിക്കാറുള്ളത്. എന്നാൽ ഈ പുതിയ ശീലം അവർ തനിയെ ഉണ്ടാക്കിയെടുത്തതാണ്. പവിഴങ്ങൾക്കും ശംഖുകൾക്കും പുറമേ  കടലിൽ നിന്നും ലഭിക്കുന്ന കുപ്പികളും തടിക്കഷണങ്ങളുമൊക്കെ അവ കരയിൽ തങ്ങൾക്ക് ആഹാരം നൽകാൻ എത്തുന്നവർക്കായി കൊണ്ടുവരുന്നു. ബർണാക്ലസ് കഫേ ആൻഡ് ഡോൾഫിൻ ഫീഡിങ്ങ് എന്ന സ്ഥാപനമാണ് സമ്മാനങ്ങളുമായെത്തുന്ന ഡോൾഫിനുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

English Summary: Dolphins, Missing Public Attention, Bring Gifts From The Sea For Humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com