sections
MORE

പിന്നിട്ടത് പ്രളയത്തിന്റെ രാത്രി, പെയ്തിറങ്ങിയത് 223 മില്ലിമീറ്റർ മഴ; കരകവിഞ്ഞ് നദികൾ

heavy-rain-fall
SHARE

തിരുവനന്തപുരം ജില്ല പിന്നിട്ടത് പ്രളയത്തിന്റെ രാത്രി. വ്യാഴാഴ്ച രാത്രി തുടങ്ങി ഇന്നലെ രാവിലെ വരെ പെയ്തത് അതി ശക്തമായ മഴ. നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. വ്യാപകമായി കൃഷി നശിച്ചു. വിതുര തൊളിക്കോട് മേത്തോട്ടം പൂമരത്തുകുന്നിൽ ഉരുൾ പൊട്ടിയെങ്കിലും ജനവാസ മേഖലയല്ലാഞ്ഞതിനാൽ ആളപായമുണ്ടായില്ല. നെയ്യാറും കരമനയാറും കിള്ളിയാറും വാമനപുരം നദിയും കരകവിഞ്ഞതോടെ ആയിരക്കണക്കിന് ഏക്കറിലെ കൃഷി വെള്ളത്തിൽ മുങ്ങി.

പാലോട്, വിതുര, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട മേഖലകളിൽ വൻ തോതിലാണ് കൃഷിനാശം. വലിയ മരങ്ങൾ കടപുഴകിയും നാശനഷ്ടമുണ്ടായി.പെരുമഴയിൽ ജലം കുതിച്ചെത്തിയതോടെ പുലർച്ചെ രണ്ടുമണിയോടെ അരുവിക്കര ഡാം പൂർണമായി തുറന്നു വിട്ടു. ഇതോടെ കരമനയാറിന്റെ കരകൾ മുങ്ങി.

കിള്ളിയാറും നിറഞ്ഞു കവിഞ്ഞു. തിരുവനന്തപുരം താലൂക്കിൽ 2 വീടുകൾ പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നതായി ഔദ്യോഗിക കണക്കു പറയുന്നെങ്കിലും യഥാർഥ നഷ്ടം ഇതിലധികമാണ്. നൂറുകണക്കിനു വീടുകളിലാണു വെള്ളം കയറിയത്. തലസ്ഥാന നഗരത്തിൽ തിരുമല, മണക്കാട്, തൈക്കാട്, ശാസ്തമംഗലം വില്ലേജുകളിൽ മാത്രം 150 ൽ അധികം വീടുകളിൽ വെളളം കയറി.

Heavy pre-monsoon rains flood Thiruvananthapuram

തിരുമല, മണക്കാട്, നേമം വില്ലേജുകളിൽ ദുരിതാശ്വാസ കാംപ് ആരംഭിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകളിൽ രണ്ടെണ്ണം വൈകിട്ടോടെ പൂർണമായി അടച്ചതോടെയാണു വെള്ളമിറങ്ങിത്തുടങ്ങിയത്. വട്ടിയൂർക്കാവ് മൂന്നാംംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രം പൂർണമായി വെള്ളത്തിൽ മുങ്ങി.

ചാല, തമ്പാനൂർ, ജഗതി, ഇടപ്പഴിഞ്ഞി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. വെള്ളം പൊങ്ങിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ജഗതി കരയ്ക്കാട് ലെയ്നിൽ രാത്രിയും കിള്ളിയാർ കരകവിഞ്ഞൊഴുകുകയാണ്. 85 വീടുകളിൽ നിന്നും താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി പെയ്ത അതിതീവ്രമഴ

Heavy pre-monsoon rains flood Thiruvananthapuram

തലസ്ഥാനത്തെ വെള്ളത്തിലാക്കിയത് വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ അപ്രതീക്ഷിതമായി പെയ്ത അതിതീവ്രമഴ. നെടുമങ്ങാട് മണിക്കൂറുകൾക്കകം 223 മില്ലിമീറ്റർ മഴയാണ്  പെയ്തത്. വനമേഖലയിൽ മഴയുടെ അളവ് ഇതിലും കൂടുതലായിരിക്കുമെന്നാണ് നിഗമനം. തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം യെലോ അലർട്ട് നൽകിയിരുന്നു.തലസ്ഥാനത്തെ വെള്ളത്തിലാക്കിയത് വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ അപ്രതീക്ഷിതമായി പെയ്ത അതിതീവ്രമഴ. നെടുമങ്ങാട് മണിക്കൂറുകൾക്കകം 223 മില്ലിമീറ്റർ മഴയാണ്  പെയ്തത്. വനമേഖലയിൽ മഴയുടെ അളവ് ഇതിലും കൂടുതലായിരിക്കുമെന്നാണ് നിഗമനം. തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം യെലോ അലർട്ട് നൽകിയിരുന്നു.

64 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴയാണ് യെലോ അലർട്ടിന്റെ പരിധിയിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് 223 മില്ലിമീറ്റർ മഴ പെയ്തത്. 204 മില്ലിമീറ്ററിനു മുകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിൽ റെഡ് അലർട്ട് ആണ് നൽകേണ്ടത്. അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെയാണ് മുന്നറിയിപ്പുകളില്ലാതെ അരുവിക്കര ഡാമിലെ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. നെയ്യാറ്റിൻകരയിൽ 96 മില്ലിമീറ്ററും തിരുവനന്തപുരം നഗരത്തിൽ 93 മില്ലിമീറ്ററും വിമാനത്താവളത്തിൽ 74 മില്ലിമീറ്ററും മഴ പെയ്തുവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ കണക്ക്.

English Summary: Heavy pre-monsoon rains flood Thiruvananthapuram, rivers breach banks in several areas

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA