ADVERTISEMENT

ആർട്ടിക് വൃത്തത്തിൽ ചരിത്രത്തിലെതന്നെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. സൈബീരിയയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള വെർഖോയൻസ്ക് എന്ന നഗരത്തിലാണ് താപനില 100 ഡിഗ്രി ഫാരൻഹീറ്റിനു മുകളിൽ രേഖപ്പെടുത്തിയത്. 1885 മുതൽ പ്രദേശത്തെ താപനില രേഖപ്പെടുത്തുന്നുണ്ട്.  

ആഗോളതലത്തിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ആർട്ടിക് മേഖലയിൽ ചൂട് രണ്ടിരട്ടിയാണ്. ശനിയാഴ്ച 100.4  ഡിഗ്രി ഫാരൻഹീറ്റ് (38 ഡിഗ്രി സെൽഷ്യസ്) ആയിരുന്നു വെർഖോയാൻസ്കിലെ താപനില. ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ജൂൺ മാസത്തിൽ നഗരത്തിലെ താപനില ശരാശരി 20 ഡിഗ്രി സെൽഷ്യസാണ്. അതിനാൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നത് ആശങ്കയുളവാക്കുന്നു. ഞായറാഴ്ച 95.3  ഡിഗ്രി ഫാരൻഹീറ്റാണ് രേഖപ്പെടുത്തിയത്.

വെർഖോയാൻസ്കിനു സമീപമുള്ള പ്രദേശങ്ങളിലും താപനില ഉയർന്ന നിലയിലാണ്. നഗരത്തിൽനിന്നും 700 മൈൽ അകലെയുള്ള ചേഴ്സ്കിയിൽ കഴിഞ്ഞ ആഴ്ചയിൽ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു. അസാധാരണമായ നിലയിൽ ഈ വർഷം താപനില ഉയർന്നതോടെ സൈബീരിയയിൽ മഞ്ഞുരുക്കവും വേഗത്തിലായിരിക്കുകയാണ്.

കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾക്ക് പേരുകേട്ട നഗരമാണ് വെർഖോയാൻസ്ക്. ശൈത്യകാലത്ത് മൈനസ് 50 ഡിഗ്രി വരെ തണുപ്പ് ഇവിടെ രേഖപ്പെടുത്താറുണ്ട്. അതായത് ശൈത്യകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണിത്.

English Summary: Arctic records its hottest temperature as mercury hits 100F in town of Verkhoyansk in Siberia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com