ADVERTISEMENT

ഇസ്തംബുളിൽ അന്തരീക്ഷ ചുഴി പ്രതിഭാസം. ജൂൺ 23 നാണ് ഇവിടെ അന്തരീക്ഷചുഴി രൂപപ്പെട്ടത്. ഹൈവേയിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഐപ് കാൻ കിസികായ ആണ് ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തിയത്. കടലിൽ രൂപപ്പെട്ട ചുഴി കരയിലേക്കെത്തി ആഞ്ഞടിച്ചു. സമീപത്തുള്ള ഫാക്ടറിയുടെയും മറ്റും മേൽക്കൂരകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ആളുകൾ നിസാര പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇതുവരെ ഇങ്ങനെയൊരു സംഭവം കണ്ടിട്ടില്ലെന്ന് ഐപ് കാൻ കിസികായ പറഞ്ഞു.

എന്താണ് വാട്ടർ സ്പൗട്ട്?.

ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി കറുത്ത മേഘങ്ങൾക്കിടയിൽനിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ കടൽവെള്ളം ഫണൽ രൂപത്തിൽ ഏറെ ഉയരത്തിൽ ഉയർന്നു പൊങ്ങും. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്. പ്രതിഭാസം രൂപപെടുന്ന സമയത്തു കടലിൽ ഉണ്ടാകുന്ന ബോട്ടുകളും വള്ളങ്ങളും വട്ടം കറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരം ചെറിയ അന്തരീക്ഷച്ചുഴികൾക്ക് ചുഴലിക്കാറ്റുമായി ഒരു തരത്തിലും ബന്ധമില്ല.

English Summary:  Man captures terrifying video of massive waterspout while driving on a highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com