ADVERTISEMENT

മുക്കുറ്റി ചെടികളുടെ പുതിയ ജൈവഇനത്തെ നെടുമങ്ങാട് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തി ശാസ്ത്രലോകത്ത് അവതരിപ്പിച്ചു. സ്ഥാനിക സസ്യങ്ങളുടെ കേദാരം എന്നറിയപ്പെടുന്ന അഗസ്ത്യമലയിൽ നിന്നും കണ്ടെത്തി വർഗീകരണം നടത്തിയിരിക്കുന്ന ഓക്സാലിഡേസിയെ കുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന് ‘ബയോഫിറ്റം അഗസ്ത്യമയാനം’ എന്നാണ് നാമകരണം നടത്തിയിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്നും 1400 മീറ്റർ ഉയരത്തിൽ അഗസ്ത്യമലയുടെ അടിവാരം ഉൾപ്പെടുന്ന മേഖലയിലെ തുറസ്സായ പ്രദേശമാണ് ഇവയുടെ സ്വാഭാവിക ചുറ്റുപാട്. പരിമിതമായ അംഗസംഖ്യയും ചെറുകൂട്ടമായുള്ള വ്യാപനവും ഇവയുടെ സവിശേഷതയാണ്. ഇന്ത്യയിൽ ഓക്സാലിഡേസിയെ കുടുംബത്തിന്റെ പ്രാതിനിധ്യം വളരെയധികം കുറവാണ്. ഇതുവരെ ഇന്ത്യയിൽ നിന്നും കണ്ടെത്തിയിരിക്കുന്ന 24 ഇനം മുക്കുറ്റികളും അഗസ്ത്യമല ഉൾപ്പെടുന്ന പശ്ചിമഘട്ട നിരകളിൽ കാണുവാൻ കഴിയും. ഇവയിൽ ബയോഫിറ്റം ഇൻസിഗ്‍നേ വംശനാശഭീഷണി നേരിടുന്നവയാണ്.

പുതിയ അംഗവും ഇന്റർനാഷനൽ കൺസർവേഷൻ യൂണിയൻ പ്രസിദ്ധീകരിക്കുന്ന റെഡ് ഡേറ്റ ലിസ്റ്റ് മാനദണ്ഡങ്ങൾക്കനുസരിച്ച് വംശനാശഭീഷണി നേരിടുന്നതാണ് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.  അന്തർദേശീയ പ്രസിദ്ധീകരണമായ ഫൈറ്റോടാക്സയുടെ ഏപ്രിൽ ലക്കത്തിലാണ് പുതിയ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജിഷ ഡാനിയേൽ, ഡോ.ഇ.എസ്.സന്തോഷ്കുമാർ, ഡോ.എസ്.വില്യം ഡിക്രൂസ്, ഡോ.എം.രാജേന്ദ്രപ്രസാദ് എന്നിവർ ഉൾപ്പെടുന്ന ഗവേഷക സംഘമാണ് ഇൗ ചെടി കണ്ടെത്തിയത്.

English Summary: New plant species discovered in Agasthyamala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com