ADVERTISEMENT

അമേരിക്കക്കാരനായ സിറിൽ സൊന്റില്ലാനോയ്ക്ക്‌ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അവരുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അയച്ചു കൊടുക്കാറുണ്ട്. എന്നാൽ അതിനു മറുപടിയായി സിറിൽ അയക്കുന്നത് അത്രയും ചെടികളുടെ ചിത്രങ്ങളാണ്. കാരണം സ്വന്തം കുഞ്ഞുങ്ങളോടുള്ള അത്ര വാത്സല്യത്തിലാണ് അദ്ദേഹം വീടിൻറെ ഉള്ളിൽ ചെടികളെ പരിപാലിക്കുന്നത്. അവർക്കുവേണ്ടി ലക്ഷങ്ങൾ ചിലവിടാൻ മടിയില്ലാത്ത സിറിൽ ഇപ്പോൾ അറിയപ്പെടുന്നത് തന്നെ 'ചെടികളുടെ പിതാവ്' എന്ന വിളിപ്പേരലാണ്.

 

വിവിധ ഇനങ്ങളിൽപ്പെട്ട ഇരുന്നൂറിൽപ്പരം ചെടികളാണ് സിറിൽ തൻ്റെ വീട്ടിൽ വളർത്തുന്നത്. അവയ്ക്കായി അദ്ദേഹം ചിലവാക്കുന്നതാകട്ടെ 3.78 ലക്ഷത്തോളം രൂപയും.സസ്യങ്ങളുടെ ഒരു ഉദ്യാനമാക്കി മാറ്റിയ തൻ്റെ വീടിൻറെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ 92000 ത്തോളം ഫോളോവേഴ്സാണ് ഇപ്പോൾ സിറിലിനുള്ളത്. ഇൻസ്റ്റഗ്രാമിലെ വിവിധ പ്രവർത്തനങ്ങളിലൂടെ കിട്ടുന്ന തുക അത്രയും പുതിയ ചെടികൾ വാങ്ങിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ചെലവിടുന്നത്. 

 

ചെടികൾക്കായി ചെലവഴിക്കുന്ന സമയവും പണവും ഒന്നും ഒരിക്കലും പാഴാകുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്ന് 30കാരനായ സിറിൽ പറയുന്നു. മനുഷ്യനേക്കാളും സഹവാസത്തിന് ഏറ്റവും നല്ലത് ചെടികളാണ് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. ചെടികളുടെ സാന്നിധ്യം തന്റെ വീടിനുള്ളിൽ പോസിറ്റീവ് എനർജി നിൽക്കുന്നതായും അദ്ദേഹം പറയുന്നു.

 

ദിവസവും ഒരു മണിക്കൂറോളം ചെടികളുടെ വളർച്ച പരിശോധിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി സിറിൽ മാറ്റി വയ്ക്കാറുണ്ട്. അവധി ദിവസങ്ങളിൽ മൂന്ന് മണിക്കൂർ വരെ അവയോടൊപ്പം ചെലവഴിക്കും. അവയുടെ ചിത്രങ്ങൾ പകർത്തുന്നതിനും അവ സമൂഹമാധ്യമങ്ങളിൽ വഴി പങ്കുവെയ്ക്കുന്നതിനും വേണ്ടിയാണ് അവധിദിവസങ്ങൾ അദ്ദേഹം നീക്കിവച്ചിരിക്കുന്നത്. ഓരോ ആഴ്ചയിലും കുറഞ്ഞത് രണ്ടു പുതിയ ചെടികൾ എങ്കിലും അദ്ദേഹം തൻറെ ശേഖരത്തിലേക്ക് കണ്ടെത്താറുണ്ട്.

 

ചെടികളുടെ പരിപാലനം കണക്കിലെടുത്ത് ഒരാഴ്ചയിലധികം ഒരു കാര്യത്തിന് വേണ്ടിയും വീട്ടിൽ നിന്നും മാറി നിൽക്കാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒഴിവാക്കാൻ കഴിയാത്ത യാത്രകൾ വന്നാൽ തനിക്ക് അടുപ്പമുള്ള ബന്ധുക്കളെയോ കൂട്ടുകാരെയോ തൻ്റെ 'മക്കളെ' പരിപാലിക്കാൻ ഏൽപ്പിച്ചിട്ടാണ് സിറിലിന്റെ യാത്രകൾ.

English Summary: US Man Spends Rs 3.78 lakh On 200 Species Of House Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com