ADVERTISEMENT

10 വർഷം എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് വലിയ കാലയളവാണ്. എന്നാൽ സൂര്യന്റെ ഒരു ദശാബ്ദം എങ്ങനെയായിരിക്കും?  ഇതിന്റെ ഉത്തരം ഒരു വിഡിയോ ആയി പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.

ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന നാസയുടെ സോളാർ ഡൈനാമിക് ഓബ്സർവേറ്ററി പകർത്തിയ11 വർഷത്തെ ചിത്രങ്ങൾ ചേർത്തുവെച്ച വിഡിയോയാണ് നാസ പുറത്തുവിട്ടത്. സൂര്യന്റെ ഒരു പതിറ്റാണ്ടെന്നപേരിലുള്ള വിഡിയോയിലെ ഒരോ ഫോട്ടോയും ഓരോ മണിക്കൂറിലെ സൂര്യന്റെ ദൃശ്യങ്ങളാണ്. 2010 ജൂൺ 2 നും2020 ജൂൺ 1 നും ഇടയിൽ ഓരോ 0.75 സെക്കൻഡിലുമാണ്  സോളാർ ഡൈനാമിക ഓബ്സർവേറ്ററി സൂര്യന്റെ ചിത്രങ്ങൾ പകർത്തിയത്.

42.5 കോടി ഹൈ റെസലൂഷ്യനിലുള്ളതാണ് ഒരോ ചിത്രവും.ഇത്തരത്തിൽ 61 മിനിറ്റ്ദൈർഘ്യത്തിൽ ഓരോ ചിത്രങ്ങളും ചേർത്തുവെച്ചതാണ് മനോഹമായ സൂര്യന്റെ ഭ്രമണ വിഡിയാ. സൂര്യന്റെ ഇത്രയും കാലത്തെ ചാക്രിക പ്രവർത്തനങ്ങൾ ഭൂമിയെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നത് പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുക എന്നതാണ് ഇതിലൂടെ നാസ ഉദ്ദേശിക്കുന്നത്. സൗരപ്രവർത്തനങ്ങളുടെ ഉയർച്ചതാഴ്ചകൾ ഇതിലൂടെ വ്യക്തമയി മനസ്സിലാക്കാൻ സാധിക്കും. ആറു ലക്ഷത്തിന് മുകളിൽ ആളുകളാണ് യൂട്യൂബിൽ വിഡിയോ കണ്ടിരിക്കുന്നത്.

English Summary: NASA Releases Stunning 10-Year Time-Lapse Of The Sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com