ADVERTISEMENT

ഒഡിഷയിലെ ചിലിക അഴിമുഖത്തോടു ചേർന്നുള്ള പാലുർ കനാലിലാണ് ഇറവാഡി ഡോൾഫിനെ കണ്ടെത്തിയത്. ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇവ ഇവിടെ പ്രത്യക്ഷപ്പെട്ടത്. അനധികൃത മത്സ്യബന്ധനവും, മത്സ്യകൃഷിക്കായി നദീതടങ്ങൾ കൈയേറിയതും ജലമലിനീകരണവുമാണ് ഇറവാഡി ഡോൾഫിനുകളെ ഇവിടെ നിന്നകറ്റിയത്.

അനധികൃത മത്സ്യകൃഷിക്ക് തടയിടാൻ കഴിഞ്ഞതും ജലമലിനീകരണം കുറഞ്ഞതും കനാലിലെ ജലത്തിന്റെ അളവു കൂടിയതുമാകാം ഇവയെ ഇവിടേക്ക് തിരികെയെത്തിച്ചതെന്നാണ് അധികൃതരുടെ നിഗമനം. കനാലിലൂടെ നീന്തിത്തുടിക്കുന്ന ഇറവാഡി ഡോൾഫിനെ ദൃശ്യത്തിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ചിലിക തടാകത്തിനു സമീപമുള്ള കൈയേറ്റങ്ങൾ ഗവൺമെന്റ് ഒഴിപ്പിച്ചതോടെയാണ് കനാലിലെ ഒഴുക്ക് സുഗമമായത്. ഇതോടെ ഇവിടേക്ക് മറ്റു മത്സ്യങ്ങളും ധാരാളമായി എത്തിത്തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി. ജനുവരിയിൽ നടന്ന ഡോൾഫിനുകളുടെ വാർഷിക കണക്കെടുപ്പ് നടത്തിയപ്പോൾ വിവിധയിടങ്ങളിലായി 156 എണ്ണത്തെ കണ്ടെത്തിയിരുന്നു.

English Summary: Dolphin sighted in Palur canal in Ganjam after few decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com