ADVERTISEMENT

വെയിൽസിലെ മമ്പിൾസിനു സമീപം മീൻ പിടിച്ച ശേഷം തിരികെ കരയിലേക്കുള്ള യാത്രയിലായിരുന്നു സിലിലോ മർട്ടെൺസ് എന്ന വ്യക്തിയും അദ്ദേഹത്തിൻറെ മക്കളും സുഹൃത്തും അടങ്ങുന്ന സംഘം. യാത്രയ്ക്കിടെ ജലപ്പരപ്പിനു മുകളിലായി ഏകദേശം 20 മീറ്റർ അകലത്തിൽ വലിയ മീൻചിറകു കണ്ടാണ് സംഘം ശ്രദ്ധിച്ചത്. സ്രാവോ ഡോൾഫിനോ ആയിരിക്കാം അത് എന്ന ധാരണയിൽ സംഘം ബോട്ട് അതിനടുത്തേക്ക് തിരിച്ചു.  എന്നാൽ ഏറെ ആശ്ചര്യം ജനിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അവരെ കാത്തിരുന്നത്. 

ഡോൾഫിനും സ്രാവും ഒന്നുമല്ലാത്ത, സാധാരണ അത്തരം ഒരു പ്രദേശത്ത്  കാണാൻ സാധിക്കാത്ത ഭീമാകാരനായ ഒരു സൺ ഫിഷ് ആയിരുന്നു അതെന്ന് സിലിലോ പറയുന്നു. മുള്ളുകളുള്ള മത്സ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അധികം ഭാരമേറിയ ഇനമാണ് സൺ മത്സ്യം. സാധാരണയായി അവയെ കാണാത്ത ഒരു സ്ഥലത്ത് അവിചാരിതമായി കണ്ടെത്തിയത്  ഏറെ ആശ്ചര്യജനകമാണ്. സിലിലോയും സംഘവും പകർത്തിയ  സമുദ്ര ജീവിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ  പോസ്റ്റ് ചെയ്തിരുന്നു. 

പതിനായിരക്കണക്കിന് കാഴ്ചക്കാരാണ് ഇതിനോടകം വിഡിയോയിക്കുള്ളത്. സാധാരണ മത്സ്യങ്ങളുടേതിന് സമാനമായ  മുഖഭാഗവും പരന്ന ഉടലും ഉള്ള സൺ മത്സ്യത്തിന്റെ വാൽഭാഗം  ഉടലിനെ അപേക്ഷിച്ച് നീളം കുറഞ്ഞവയാണ്. പ്രത്യേക ആകൃതിയിലുള്ള വാലുകളാണ് ഇവയ്ക്കുള്ളത്. ഇവയുടെ ചിറകുകളും ഏറെ വലുപ്പമുള്ളവയാണ്. പൂർണ വളർച്ചയെത്തിയ ഒരു സൺ മത്സ്യത്തിന് 14 അടി വരെ നീളവും 1000 കിലോഗ്രാം വരെ ഭാരവും ഉണ്ടാകാറുണ്ട്. ഒരു സൺ മത്സ്യത്തിന് 14 അടി വരെ നീളവും 1000 കിലോഗ്രാം വരെ ഭാരവും ഉണ്ടാകാറുണ്ട്. ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും ഇവ ഉണ്ടെന്നാണ് കണ്ടെത്തൽ. 

വലുപ്പത്തിൽ വലിയവൻ ആണെങ്കിലും ഇവ പൊതുവേ മനുഷ്യരെ ഉപദ്രവിക്കാറില്ല. ഇവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കശേരു മൃഗങ്ങളുടെ ആകെ വർഗത്തിൽ തന്നെ ഏറ്റവുമധികം മുട്ടകൾ ഇടാൻ കഴിവുള്ളവയാണ് ഈ ഇനത്തിലെ പെൺ മത്സ്യങ്ങൾ.  ഒറ്റത്തവണ 30 കോടി മുട്ടകൾ വരെ ഇടാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് കണക്ക്!

English Summary: They Thought It Was A Shark Or Dolphin In Water. It Turned Out To Be

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com