ADVERTISEMENT

സാധാരണ കടുവയല്ല മങ്ങിയ വരകളുള്ള സ്വർണക്കടുവയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.ഇന്ത്യയിൽ  ജീവനോടെ അവശേഷിക്കുന്ന ഏക സ്വർണ കടുവ ഇതാണെന്നാണു കരുതപ്പെടുന്നത്. അസമിലെ കാസിരംഗ ദേശീയ പാര്‍ക്കിലുള്ള സ്വർണ കടുവയുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. പ്രത്യേക നിറത്തിലുള്ള ഇത്തരം കടുവകൾ  സ്ട്രോബറി ടൈഗർ അഥവാ ടാബി ‍ടൈഗർ എന്നാണ് അറിയപ്പെടുന്നത്.

ഐഎഫ്എസ് ഓഫിസര്‍ പര്‍വീണ്‍ കസ്വാനാണ് സ്വര്‍ണ കടുവയുടെ ചിത്രം ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ മയുരേഷ് ഹെന്‍ഡ്രേ ആണ് ഈ പെണ്‍കടുവയുടെ ചിത്രം കാസിരംഗയിൽ നിന്നും പകർത്തിയത്. ഈ കടുവയുടെ തന്നെ 2019 ല്‍ എടുത്തമനോഹരമായ ചിത്രവും ഇദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.  ജനിതകപരമായ തകരാറുകളാണ് കടുവയുടെ നിറം മാറ്റത്തിനു പിന്നിൽ.  ലോകത്ത് തന്നെ അപൂർവങ്ങളിൽ അപൂർവമാണ് സ്വർണ കടുവകൾ.

English Summary: Photos of India’s Only Golden Tiger in Kaziranga Go Viral 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com