സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Heavy Rain In Kerala
SHARE

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നും പരക്കെ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലൊഴികെ പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തീവ്രമഴക്കും വെള്ളപ്പൊക്കതിനും സാധ്യതയുള്ളതിനാല്‍ ജില്ലാഭരണകൂടങ്ങളോടും തദ്ദേശസ്ഥാപനങ്ങളോടും അതീവ ശ്രദ്ധ പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഒാഗസ്റ്റ് ഇരുപത് വരെയെങ്കിലും അതീവ ജാഗ്രതപുലര്‍ത്തണം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് കേരളത്തില്‍ ശക്തമായ മഴക്ക് ഇടയാക്കുന്നതെന്നാണ് പ്രവചനം. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങും. 2018 ലും 2019 ലും ഒാഗസ്റ്റ് 5 മുതല്‍ 20 വരെയുള്ള കാലയളവിലാണ് തീവ്രമഴയും തുടര്‍ന്നുള്ള പ്രളയവും ഉണ്ടായത്. 

കഴി‍ഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ എറണാകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതീവജാഗ്രത പുലര്‍ത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം. കടലാക്രമണം ശക്തമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞതിനാൽ നിലവില്‍ ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്.

English Summary: Heavy rains to lash Kerala: yellow alert in 10 districts

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA