ADVERTISEMENT

അടിമാലി ഇരുന്നൂറേക്കറില്‍ കണ്ടെത്തിയ ഭീമന്‍ കൂണ്‍ കൗതുകക്കാഴ്ച്ചയായി. കാവുംതടത്തില്‍ ബേബിയുടെ പുരയിടത്തിലാണ് ഭീമന്‍ കൂണുകള്‍ മുളച്ചത്. ഒരു കൂണിന് രണ്ട് കിലോയിലധികം തൂക്കമുണ്ട്. 

സാധാരണ കൂണുകളുടെ നാലിരട്ടി വലുപ്പമാണ് കാവുംതടത്തില്‍ ബേബിയുടെ പുരയിടത്തില്‍ മുളച്ച ഒരു കൂണിന്. രണ്ടടിയോളം വിസ്താരമാണ് കൂണിന്റെ മുകള്‍ ഭാഗത്തിനുള്ളത്. രണ്ട് കിലോയിലധികം തൂക്കവുമുണ്ട്. ഈ കൂണ് ഭക്ഷ്യയോഗ്യമാണോയെന്ന കാര്യത്തില്‍ ബേബിക്ക് ഉറപ്പില്ല.

ഭീമന്‍ കൂണുകള്‍ കാണാനായി ബേബിയുടെ പുരയിടത്തില്‍ ധാരാളം ആളുകള്‍ എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും വലുപ്പമേറിയ കൂണ്‍  താരമായി കഴിഞ്ഞു. വിദഗ്ദ അഭിപ്രായം തേടിയ ശേഷം ഈ കൂണ് വെറുതെ കണ്ടുകൊണ്ടിരിക്കണോ, അതോ ഭക്ഷിക്കണോയെന്ന് തീരുമാനിക്കും.

English Summary:  Giant mushrooms popping up in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com