ADVERTISEMENT

വിദേശത്തു നിന്ന് മൃഗങ്ങളെ അനധികൃതമായി ഇന്ത്യയിലേക്കു കടത്തുന്നത് പതിവാണ്. സാധാരണയായി വിദേശത്തു നിന്ന് മുന്തിയ ഇനം പക്ഷികളെയും ചെറുജീവികളെയുമൊക്കെയാണ് കടത്താറുള്ളത്. എന്നാൽ അസമിൽ കടത്താൻ ശ്രമിച്ചത് കങ്കാരുവിനെയാണ്.

പതിവ് പരിശോധനയ്ക്കിടയിലാണ് വനംവകുപ്പ് കടത്തുകാരെ കണ്ടെത്തുന്നത്. ഗുവാഹത്തിക്കു സമീപമുള്ള ലൈലാപ്പൂരിൽ വച്ചാണ് വനംവകുപ്പിന്റെ വാഹനം കടത്തുകാരുടെ വാഹനത്തെ മറികടന്നത്. ട്രക്കിൽ നിന്നും രൂക്ഷഗന്ധമടിച്ചതാണ് സംശയത്തിനിടയാക്കിയത്. സംശയം തോന്നി ട്രക്ക് പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. 

ഒരു കങ്കാരു, ആറ് മക്കാവ് തത്തകൾ, മൂന്ന് ആൽഡബ്ര ആമകൾ, രണ്ട് കപൂച്ചിൻ ഇനത്തിൽപ്പെട്ട കുരങ്ങുകൾ എന്നിവയെയാണ് കണ്ടത്. തെക്കേ അമേരിക്ക, സീഷെൽസ് ദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് കങ്കാരുവിനെക്കൂടാതെയുള്ള ജീവികളെ കടത്തിയത്. ഇവയെ സാധാരാണയായി വന്യജീവി കടത്തു സംഘത്തിന്റെ കയ്യിൽ കണ്ടത്തുന്നത് പതിവാണ്. എന്നാൽ ഓസ്ട്രേലിയയുടെ തദ്ദേശ ജീവിയായ കങ്കാരുവിനെ എങ്ങനെ കടത്തിയെന്നുള്ളതാണ് വനംവകുപ്പിനെയും അദ്ഭുതപ്പെടുത്തുന്നത്.

മൃഗങ്ങളെ സംരക്ഷണാർഥം മൃഗശാലയ്ക്ക് കൈമാറി. വന്യജീവി കടത്തലിൽ ഉൾപ്പെട്ട രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇവർ 2018 ലും മൃഗങ്ങളെ കടത്തി പിടിയിലായവരാണ്. അന്ന് 40 വിഭാഗത്തിലുള്ള മൃഗങ്ങളെയാണ് കടത്താൻ നോക്കിയത്. കൊൽക്കത്തയിലെ വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടകളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. തായ്‌ലൻഡ്, മ്യാൻമർ, മിസോറാം വഴിയാണ് ഇവയെ കടത്തിയത്. കോവിഡിന്റെ മറവിൽ ഇത്തരം കേസുകൾ വർധിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary: Wildlife Smuggling of Exotic Species From Myanmar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com