ADVERTISEMENT
.

ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം പൊങ്ങുന്നു. അതീവ ജാഗ്രതാ നിർദ്ദേശം പ്രദേശത്ത് പുറപ്പെടുവിച്ചു. ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. കൂട്ടുപുഴ തോട്ടുപാലം റോഡിലും വെള്ളം കയറി. ദുരന്തനിവാരണ സേന പാലക്കാട്ടേക്കും നിലമ്പൂരിലേക്കും എത്തിയിട്ടുണ്ട്. 

കനത്തമഴയില്‍ മലപ്പുറം നിലമ്പൂര്‍ മേഖലയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചാലിയാര്‍പ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പലഭാഗങ്ങളിലും വെള്ളം കയറുമെന്ന ആശങ്ക. മുപ്പത് കുടുംബങ്ങളെ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് എന്നിവിടങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മുണ്ടേരിയില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിര്‍മിച്ചു നല്‍കിയ താല്‍ക്കാലിക പാലമാണ് ഒലിച്ചുപോയത്. ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു.

.

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി. മലയോര മേഖലയിലുള്‍പ്പെടെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മേപ്പാടി, പുത്തുമല എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന മഴ പുഴകളിലെ നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്.  

ഇടുക്കിയിൽ മഴകനത്തതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. തീരപ്രദേശത്തുള്ളവർക്ക് ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതാ നിർദേശം നൽകി. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം ഉയരുകയാണ്.  മണ്ണിടിച്ചിൽ ഭീഷണിയെതുടർന്ന് കോതമംഗലം നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ആളുകളെ ക്യംപുകളിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.

സംസ്ഥാനത്ത് കനത്ത മഴ തുടരും

.

ബംഗാള്‍ ഉള്‍ക്കടിലിലെ ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ വരുന്ന നാല് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരും . മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലുമാണ് മഴ കനക്കുക. കോഴിക്കോടും വയനാടും തീവ്രമഴക്ക് സാധ്യതയുണ്ട്. . ഇടുക്കി, തൃശൂര്‍, പാലക്കാട് , മലപ്പുറം,, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലവര്‍ഷം സജീവമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ മണ്ണിടിച്ചില്‍സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. 

മഴ ശക്തമായ ജില്ലകളില്‍രാത്രിയാത്രപാടില്ല. കടല്‍ക്ഷോഭം രൂക്ഷമാണ്. 5.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടാകുമെന്ന് കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പണ്ടാകും വരെ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍, രേഖകള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. ഞായറാഴ്ചക്ക് ശേഷം മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com