ADVERTISEMENT

കാട്ടാനയുടെ ജഡം പെരിയാറിൽ നേര്യമംഗലം പാലത്തിന് അടിയിലൂടെ ഒഴുകിപ്പോയി. ദേവിയാറിലൂടെ ഒഴുകി പെരിയാറിൽ എത്തിയതാണെന്നു കരുതുന്നു. ഇന്നലെ വൈകിട്ടാണു നേര്യമംഗലത്ത് കണ്ടത്. ജഡത്തിനു 4 ദിവസത്തോളം പഴക്കമുണ്ട്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ താഴേക്ക് ഒഴുകിപ്പോകാനാണു സാധ്യത.

കനത്ത മഴയിലുണ്ടായ വെളളപ്പാച്ചിലില്‍‌ പെട്ടതാണെന്നാണ് സംശയിക്കുന്നത്. നേര്യമംഗംലം പാലത്തിനടുത്ത് പുഴയിലൂടെ ഒഴുകിയെത്തുന്ന തടി പിടിക്കാൻ എത്തിയവരാണ് കാട്ടാനയുടെ ജഡം കണ്ടത്. കഴിഞ്ഞ 2 ദിവസമായി ഇടുക്കിയിൽ റെഡ് അലേർട് ആണ്. പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. 

ആറ് വയസ് പ്രായം വരുന്ന കുട്ടിയാനയുടെ ജഡമാണിതെന്നാണ് കരുതപ്പെടുന്നത്. കനത്ത മഴയിൽ ആന കാല്‍ തട്ടി വീണതോ മറ്റോ ആകാമെന്നാണ് കരുതുന്നത്. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ ഷട്ടറിന്റെ ഭാഗത്തേക്കാണ് ജഡം ഒഴുകിയത്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ താഴേക്ക് ഒഴുകിപ്പോകാനാണു സാധ്യത.

English Summary: Carcass of elephant washed away by floodwaters in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com