ADVERTISEMENT

കോയമ്പത്തൂർ മൃഗശാലയിൽ അണലി വിഭാഗത്തിൽ പെട്ട പാമ്പ് ജൻമം 33 കുഞ്ഞുങ്ങൾക്ക്. ഈ വിഭാഗത്തിൽ പെട്ട പാമ്പുകൾ ഒറ്റ പ്രസവത്തിൽ 40 മുതൽ 60 കുഞ്ഞുങ്ങൾക്ക് വരെ ജൻമം നൽകാറുണ്ട്. പാമ്പിൻ കുഞ്ഞുങ്ങളെല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് മൃഗശാല ഡയറക്ടർ സെന്തിൽ നാഥൻ വ്യക്തമാക്കി. ഇവയെ കാട്ടിൽ സ്വതന്ത്രമാക്കാനാണ് അധികൃതരുടെ തീരുമാനം. ഉടൻതന്നെ ഇവയെ വനംവകുപ്പിന് കൈമാറും. മറ്റുമ‍ഗങ്ങൾ ഭക്ഷണമാക്കുമെന്നതിനാൽ ഇവയിൽ എല്ലാക്കുഞ്ഞുങ്ങളുമൊന്നും അതിജീവിക്കില്ലെന്നും സെന്തിൽ പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് മൃഗശാലയിലുണ്ടായിരുന്ന മറ്റൊരു അണലി പാമ്പ് 60 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയിരുന്നു. കോയമ്പത്തൂരിലെ ഒരു വീട്ടിൽ നിന്നും പിടികൂടിയ അണലിയെ ജൂണിലാണ് ഒരു പാമ്പു പിടിത്തക്കാരൻ മൃഗശാലയ്ക്ക് കൈമാറിയത്. ഈ പാമ്പാണ് 33 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്.

കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഒരാൾ വെള്ളിയാഴ്ച ശുചിമുറിയിൽ വലിയ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കോവിൽ മെഡു നിവാസികൾ സ്വകാര്യ പാമ്പ് പിടുത്ത സംഘത്തിന്റെ സഹായം തേടി. ഇവരെത്തി അണലിയാണിതെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഇവിടെ നിന്നും പിടികൂടുന്നതിനിടയിൽ പാമ്പ് 35 കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. തുടർന്ന് പാമ്പുകളെ അണൈക്കട്ടി വനമേഖലയിൽ തുറന്നുവിടുകയായിരുന്നു. 

റസ്സൽ വൈപ്പർ അഥവാ ചേനത്തണ്ടൻ

അണലിവർഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് റസ്സൽ വൈപ്പർ അഥവാ ചേനത്തണ്ടൻ. പൊതുവെ അണലി എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ്  ഇവയുടെ വാസം . ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടാറുണ്ട്. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നാല് പാമ്പുകളിൽ ഒന്നാണിവ. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ കൂടുതലും ഇവയുടെ കടിയേറ്റാണ് സംഭവിക്കുന്നത്. അപകടകാരികളായ പാമ്പുകളാണിവ.

English Summry: A Russell's Viper gave birth to 33 snakelets at the Coimbatore Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com