ADVERTISEMENT

വെള്ളപ്പൊക്കത്തിന് ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് നദീതീരങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നദികളുടെ പ്രഭവകേന്ദ്രം മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിയെത്തി. പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനത്തിന് കൈകൊണ്ട നടപടികളൊന്നും ഫലം കണ്ടില്ലെന്നതിനു തെളിവായിരുന്നു അവ.

വെള്ളമിറങ്ങിയപ്പോള്‍ നദീതീരം മുഴുവന്‍ ഈ അവസ്ഥയാണ്. നദികളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ക്രിമിനല്‍കുറ്റമായി പ്രഖ്യാപിച്ചിട്ടും ഒരുകാര്യവുമില്ല എന്നതിനു തെളിവ്. അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കാതെ പ്ലാസ്റ്റിക് നദികളിലേക്കെറിയുന്നത് തുടരുകയാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം മറ്റ് മാലിന്യങ്ങളും അച്ഛന്‍കോവിലാറിലും പമ്പയിലും നിക്ഷേപിക്കുന്നത് മൂലം നദികളുടെ നീരൊഴുക്ക് പലയിടത്തും നിശ്ചലമാകുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും നടപടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.

English Summary: River In Kerala Throws Up All The Plastic Waste Dumped In It 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com