ADVERTISEMENT

ഓഗസ്റ്റ് 12 ലോക  ആന ദിനമായി കൊണ്ടാടുകയാണ്. കരയിലെ ഭീമനായ ആനയെക്കുറിച്ചു കഥകളിലും കവിതകളിലും നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ഈ കുറുമ്പനെ കുറിച്ച് നാം അറിയേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്രയിൽ തുടങ്ങി നമ്മുടെ പൂരങ്ങളുടെ മുഖ്യ ആകർഷണം കൂടിയായ ഗജവീരന്മാരുടെ വീര്യം നമുക്കൊന്ന് നോക്കാം...

ഭൂമിയിലെ ആനകളെ എളുപ്പത്തിൽ രണ്ടായി തരം തിരിക്കാം. ഏഷ്യൻ ആനകളും ആഫ്രിക്കൻ ആനകളും...പേര് പോലെ തന്നെയാണ് അവരെ കണ്ടു വരുന്ന പ്രദേശങ്ങളും. തമ്മിൽ ആഢ്യത്തം ആഫ്രിക്കക്കാർക്കാണ്. മൂന്ന് മീറ്ററോളം ഉയരവും ആറായിരത്തിനടുത്തു കിലോ ഭാരവും വരും. അറുപത് മുതൽ എഴുപത് വയസ്സ് വരെ ശരാശരി ആയുർദൈർഘ്യം  കണക്കാക്കാം.

ആനയുടെ പ്രൗഢി എന്താണെന്ന് ചോദിച്ചാൽ ആദ്യം നമ്മുടെ ചിന്തയിൽ വരുക അവരുടെ തുമ്പിക്കൈയും കൊമ്പും തന്നെയാകും. പതിനയ്യായിരത്തോളം മസിൽ യൂണിറ്റുകളുള്ള തുമ്പിക്കൈ വച്ച് ഒരു കടലമണി വരെ അവർക്ക് പെറുക്കിയെടുക്കാം എന്ന് കേട്ടാൽ അത്ഭുതപ്പെടേണ്ട...അത് പോലെ ആനക്കൊമ്പ് അവരുടെ പല്ലിന്റെ രൂപമാറ്റമാണ്. ആനയുടെ ജീവിതത്തിലുടനീളം കൊമ്പുകൾ വളർന്നു കൊണ്ടേയിരിക്കും.

ശരീര വലിപ്പം പോലെ തന്നെ ലോകത്തിൽ ഏറ്റവും വലിയ തലച്ചോറുള്ളതും ആനകൾക്കാണ്. ആനകളുടെ ബുദ്ധിശക്തിയും അപാരമാണ്. ഓർമകളെ സൂക്ഷിച്ചു വെക്കുന്ന തലച്ചോറിന്റെ ടെംപോറൽ ലോബ് ആനകളിൽ വളരെ വികസിതമാണ്. ആനകൾക്ക് നീന്താനറിയാം എന്നതും അധികമാർക്കും അറിയാത്ത സത്യം...

കാട്ടിലെ ഭീമന്മാർ ഭക്ഷണകാര്യത്തിലും പിന്നിലല്ല. ദിവസേന ചുരുങ്ങിയത് നൂറ്റമ്പത് കിലോയെങ്കിലും  ഭക്ഷണം ആനകൾ അകത്താക്കും. ഒരു ദിവസത്തിന്റെ സിംഹഭാഗവും അവർ ചെലവഴിക്കുന്നത് ഭക്ഷണം കഴിക്കാനാണ്. ഓട്ടകാര്യത്തിലും ആനകൾ മോശക്കാരല്ല. മണിക്കൂറിൽ നാൽപതു കിലോമീറ്റർ വേഗത്തിൽ വരെ ഓടാനാകുമെങ്കിലും ആനകൾക്ക് ചാടാൻ സാധിക്കില്ല

ഇരുപത്തിരണ്ടു മാസം ഗർഭകാലയളവുള്ള ആനകളിൽ പ്രസവം നടന്നു ഇരുപത് മിനിറ്റുകൾക്കുള്ളിൽ തന്നെ കുട്ടികൾ എണീറ്റ് നിൽക്കാറുണ്ട്. ജമ്പോ എന്നത് ഒരു കാലത്തെ ഏറ്റവും വലിയ ആനയുടെ പേരായിരുന്നു. പിന്നീട് അത് ആനകളുടെ പൊതു പേരായി മാറുകയായിരുന്നു.

ആനകൾ മനുഷ്യർക്ക് എന്നും അത്ഭുതമായിരുന്നു. ഈ വീരനെ കുറിച്ച് നാം അറിഞ്ഞ കാര്യങ്ങൾ പരിമിതമാണ്. ഇനിയും ആനെയെക്കുറിച് അറിയാൻ ഒരുപാടുണ്ട്. ശാസ്ത്രവും ശാസ്ത്രജ്ഞരും ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടിലാത്ത ആനക്കാര്യങ്ങൾക്ക് പിറകേ ഗവേഷണത്തിലുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com