ADVERTISEMENT

കലിഫോർണിയയിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് പസിഫിക്കയിൽ താമസിക്കുന്ന തിമോത്തി കെറിസ്ക് എന്ന വ്യക്തി തന്റെ വീട്ടുമുറ്റത്ത് നിന്നും പകർത്തിയിരിക്കുന്നത്. തിമോത്തിയുടെ വീടിന് മുന്നിലുള്ള വഴിയിൽ  കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ  പിന്തുടർന്നു നിരീക്ഷിക്കുന്ന ഒരു മൗണ്ടൻ ലയണാണ് ദൃശ്യത്തിലുള്ളത്.

പുറത്തേക്കിറങ്ങിയ തന്റെ വളർത്തുപൂച്ചയെ ഏറെ നേരമായിട്ടും കാണാതായതോടെ അതിനെ തിരഞ്ഞാണ് തിമോത്തി വീട്ടുമുറ്റത്തേക്കെത്തിയത്. വാതിൽ തുറന്നപ്പോൾ ഗേറ്റിനു മുന്നിലായി ഒരു ജർമൻ ഷെപ്പേർഡിനോളം വലുപ്പമുള്ള ജീവിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആദ്യം നായ തന്നെയാണെന്നു കരുതി തിമോത്തി കാര്യമാക്കിയില്ല .എന്നാൽ ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴാണ് അത് ഒരു മൗണ്ടൻ ലയണാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. 

വഴിയിൽ സൈക്കിൾ ചവിട്ടി കളിക്കുന്ന കുട്ടികളെ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു സിംഹം.ആദ്യം പരിഭ്രാന്തനായെങ്കിലും അപകടം തിരിച്ചറിഞ്ഞതിനാൽ പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്തു തിമോത്തി കുട്ടികൾക്ക് മുന്നറിയിപ്പു നൽകി. വേഗം തന്നെ വീടുകളിലേക്ക് മടങ്ങാൻ തിമോത്തി ഉച്ചത്തിൽ വിളിച്ചു പറഞ്ഞതോടെ മൗണ്ടൻ ലയണിന്റെ ശ്രദ്ധ അദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞു. പിന്തിരിഞ്ഞ് അല്പം നടന്ന ശേഷം വേലിയും ചാടിക്കടന്ന് റോഡിലേക്കിറങ്ങി അത് ഓടി മറഞ്ഞു.

ദൃശ്യം സമൂഹമാധ്യമങ്ങൽ പങ്കുവച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.  സാധാരണഗതിയിൽ ഇവ മനുഷ്യരെ കാണുമ്പോൾ ഓടിയൊളിക്കാറാണ് പതിവെങ്കിലും തിമോത്തിയുടെ വീട്ടുമുറ്റത്തെത്തിയ മൗണ്ടൻ ലയൺ മനുഷ്യർക്കിടയിലെത്തുന്നതിന് മടികാണിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശവാസികളെല്ലാം അതീവ ജാഗ്രതയിലാണ്. കുട്ടികളെയും വളർത്തുമൃഗങ്ങളെയും പരമാവധി പുറത്തുവിടാതെ വീടുകൾക്കുള്ളിൽ തന്നെ പാർപ്പിക്കുകയാണിവർ.

English Summary: Mountain Lion Watching Children Sparks Fear In California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com