ADVERTISEMENT

ചൈനയിലെ ബെയ്ജിങിൽ ഒരു ബുദ്ധ ക്ഷേത്രത്തിലാണ് സ്വർണ ഇലകൾ പൊഴിക്കുന്ന അപൂർവ വൃക്ഷമുള്ളത്. ഈ മരം മഞ്ഞനിറമുള്ള ഇലകൾ പൊഴിച്ചു തുടങ്ങിയാല്‍ പിന്നെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഗിങ്കോ ബൈലോബ വൃക്ഷത്തിന്. ഗിങ്കോഫൈറ്റാ വിഭാഗത്തിൽ പെടുന്ന വൃക്ഷമാണിത്.

1,400-YO Ginkgo Tree Near Ancient Chinese Temple Sheds Leaves, Creates A Sea Of 'Golden' Leaves

ശിഖരം മുഴുവൻ മഞ്ഞപുതച്ച് നിലത്താകെ സ്വർണ ഇലകൾ പൊഴിച്ച് സുന്ദരിയായി നില്‍ക്കുന്ന വൃക്ഷത്തിന്റെ ചിത്രം 2016ൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇവിടേക്കുള്ള സന്ദര്‍ശകരുടെ തിരക്കു കൂടിയത്. ഈ സ്വർണ മരത്തെ കാണാൻ ഒരു ദിവസം എഴുപതിനായിരത്തിലധികം സന്ദര്‍ശകര്‍ വരെ എത്തിച്ചേര്‍ന്ന ചരിത്രവുമുണ്ട്.

ഒക്ടോബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെയാണ് സ്വർണ ഇലകൾ പൊഴിക്കുന്ന ഗിങ്കോ വൃക്ഷം കാണാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്.  ഹാൻ ഫേയ് പകർത്തിയ സ്വർണ ഇലകള്‍ പൊഴിച്ചു നിൽക്കുന്ന ഗിങ്കോ വൃക്ഷത്തിന്റെ ചിത്രങ്ങൾ‍ താംഖായി മെങ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ മനോഹരമായ ഈ ചിത്രങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: 1,400-YO Ginkgo Tree Near Ancient Chinese Temple Sheds Leaves, Creates A Sea Of 'Golden' Leaves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com