ഓൺലൈൻ വഴി ബുക്ക് ചെയ്തത് 5 ലക്ഷത്തിന്റെ പൂച്ചക്കുട്ടിയെ; വന്നപ്പോൾ കടുവാക്കുട്ടി, ഒടുവിൽ?

Couple Trying To Buy Savannah Cat End Up With A Tiger Cub Instead
SHARE

ഓൺലൈൻ വഴി ബുക്ക് ചെയ്ത് വിലകൂടിയ വളർത്തുപൂച്ചയെ വാങ്ങിയ ദമ്പതികൾക്ക് ലഭിച്ചത് മൂന്നുമാസം പ്രായമുള്ള കടുവാ കുട്ടിയെ. ഇതോടെ ഫ്രഞ്ച് ദമ്പതികൾ നിയമക്കുരുക്കിലായി.  ലാ ഹാർവെയിലുള്ള ദമ്പതികളാണ് സാവന്ന ക്യാറ്റ് എന്ന വലിയ ഇനം പൂച്ചയെ ഓൺലൈൻ വഴി വാങ്ങിയത്. ഇതിന് ഏകദേശം 5 ലക്ഷത്തിലേറെ രൂപയും അടച്ചിരുന്നു. 2018 ലാണ് ദമ്പതികൾ പൂച്ചയെ ബുക്ക് ചെയ്യുന്നതും വാങ്ങുന്നതും.

എന്നാൽ കയ്യിൽ കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചക്കുട്ടിയുടെ രൂപത്തിൽ ദമ്പതികൾക്ക് സംശയം വന്നത്. ഇതോടെ ഇവർ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് ഇത് ഇന്തോനേഷ്യയിലെ സുമാത്രൻ കടുവാക്കുട്ടിയാണെന്നു തിരിച്ചറിഞ്ഞത് പിന്നാലെ രണ്ടുവർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കുറ്റവാളികളെ പിടികൂടിയത്.

സാവന്ന പൂച്ചകളെ വളർത്താൻ നിയമം അനുവദിക്കുന്നുണ്ട്. അതാണ് ലാ ഹാർവെയിലുള്ള ദമ്പതികൾ അതിനെ വളർത്താനായി ബുക്ക് ചെയ്തത്. സംരക്ഷിത വർഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തിയതിനടക്കം ദമ്പതികളുൾപ്പെടെ ഒൻപതു പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ കൈവശമുുണ്ടായിരുന്ന കടുവാക്കുട്ടി ആരോഗ്യവാനാണെന്നും സംരക്ഷണ കേന്ദ്രത്തിന്റെ പരിചരണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Couple Trying To Buy Savannah Cat End Up With A Tiger Cub Instead

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA