ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ചതിനെത്തുടർന്ന് ഇന്നും കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ 14 വരെ ശക്തമായ മഴ തുടരുമെന്നാണു മുന്നറിയിപ്പ്.

കേരള, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു നിർദേശമുണ്ട്.ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ഇന്നു പുലർച്ചെ അതിതീവ്ര ന്യൂനമർദമായി മാറി ആന്ധ്രപ്രദേശിലെ നർസാപൂരിനും വിശാഖപട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണു വിലയിരുത്തൽ. അറബിക്കടലിൽ ഗുജറാത്ത് തീരത്തു 15–ാം തീയതിയോടെ പുതിയ ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒക്ടോബർ 13നും മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 14നും മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ 15നും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആലപ്പുഴ നഗരത്തിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ വീടുകൾക്ക് മുകളിൽ മരംവീണു. തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിന്റെ മേൽക്കൂര തകർന്നു. നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.

കനത്ത മഴയെ തുടര്‍ന്ന് വാളയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ രാവിലെ പതിനൊന്നിന് ഷട്ടറുകൾ ഉയർത്തുമെന്ന് ജലസേചന ഉദ്യോഗസ്ഥർ അറിയിച്ചു. കോരയാർ പുഴയുടെ  തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്. ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലെർട്  പ്രഖ്യാപിച്ചു.

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം കാഞ്ഞിരംകുന്നിൽ കാറ്റിലും മഴയിലും വീട് തകർന്നു . മുഹമ്മദുകുട്ടിയുടെ വീടിന്റെ മേൽക്കൂരയാണ് നിലംപതിച്ചത്. പുലർച്ചെ നാലിനായിരുന്നു ശക്തമായ കാറ്റ് നാശനഷ്ടം വരുത്തിയത്.  പാലക്കാട് വാളയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ  രാവിലെ പതിനൊന്നിന് ഷട്ടറുകൾ ഉയർത്തുമെന്ന് ജലസേചന ഉദ്യോഗസ്ഥർ അറിയിച്ചു. കോരയാർ പുഴയുടെ  തീരത്ത് താമസിക്കുന്നവർക്ക്  ജാഗ്രതാ പാലിക്കണം.   ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.

English Summary: Extremely heavy rains predicted in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com