ADVERTISEMENT

കേരള ടൂറിസത്തിന്റെ മുഖമുദ്രയായ കോവളം ബീച്ച് ഇല്ലാതാകുന്നതായി ആശങ്ക. ശംഖുമുഖത്തിന് പിന്നാലെ കോവളത്തും കടലേറ്റം രൂക്ഷമായി. മഴക്കാലത്തിന് ശേഷം ഓണത്തോടെ കടല്‍ തിരിച്ചിറങ്ങുന്നത് പതിവായിരുന്നെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. തീരം ഇല്ലാതായാല്‍ സഞ്ചാരികളുടെ വരവ് കുറയുമെന്ന ആധിയിലാണ് ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍.

കോവിഡ് കാലത്തെ കോവളത്ത് കടലിരമ്പമല്ലാതെ ആരുമില്ല.. കാഴ്ചക്കാരെ കാണാഞ്ഞിട്ടാവണം കടല്‍ കയറി കയറി വന്നു. തിരയേറ്റം കാണാന്‍ നല്ല രസമാണങ്കിലും അതൊരു നല്ല സൂചനയല്ലെന്നാണ് രണ്ടര പതിറ്റാണ്ടായി കോവളത്തിന്റെ കാവല്‍ക്കാരനായ വിജയന്‍ വ്യക്തമാക്കി.

മുൻപ് കടല്‍കാറ്റേറ്റ് കിടക്കാനും നടക്കാനും ചാടി കളിക്കാനുമെല്ലാം വിശാലമായ മണല്‍പ്പുറമുണ്ടായിരുന്നു . ഇന്ന് അവിടെയെല്ലാം അരപ്പൊക്കത്തില്‍ കടലാണ്. കടലിന്റെ കലി കൂടുതലാണെന്നതിന്റെ തെളിവ് തീരത്തുണ്ട്. ഏറിയേറി വന്ന തിരകള്‍ നടപ്പാതകളെല്ലാം തകര്‍ത്തിരിക്കുന്നു. ഇങ്ങിനെയായാല്‍ കോവിഡ് കഴിഞ്ഞ് ബീച്ച് തുറക്കുമ്പോള്‍ ആ പഴയ കോവളമുണ്ടാകുമോയെന്ന് ആധി തിരക്കൊപ്പം ഇവിടെ അലയടിക്കുകയാണ്.

English Summary: Rough seas and coastal erosion have completely altered the face of Kovalam beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com