ADVERTISEMENT

വയനാടുമായി അതിർത്തി പങ്കിടുന്ന ഗൂഡല്ലൂരിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ സമീപത്തു നടത്തിയ തിരച്ചിലിൽ  രണ്ടു കുഞ്ഞുങ്ങളെ കണ്ടെത്തി. ജനിച്ചു ആഴ്ചകൾ മാത്രം  പ്രായമുള്ളതാണ് കുഞ്ഞുങ്ങൾ. ഇരുപത് ദിവസം മാത്രം പ്രായമുള്ള രണ്ട് ആൺ  കുഞ്ഞുങ്ങളാണ്. മസിനഗുഡി ആച്ചിക്കര വനത്തിലാണ്  കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിൽ  കുഞ്ഞുങ്ങളെ കണ്ടെത്തി.

സാധാരണ രണ്ടര വയസു വരെ കടുവ  കുഞ്ഞുങ്ങൾ അമ്മയെ പൂർണ്ണമായും ആശ്രയിച്ചാണ് ജീവിക്കാറുള്ളത്. അതിജീവിക്കാനുള്ള പാഠങ്ങൾ പഠിച്ചതിനു ശേഷമാണ് വിട്ടു പോവുക. ഇവയെ ഇനി കാട്ടിലേക്ക് വിടാനാവില്ല. കുഞ്ഞുങ്ങൾക്ക്  ദേശീയ കടുവ അതോറിറ്റി നിർദേശങ്ങൾക്കനുസരിച്ചുള്ള  പരിചരണം നൽകും. അമ്മ കടുവക്ക് പുറത്ത് പരുക്കുകളൊന്നുമില്ല.  മരണ കാരണം കണ്ടെത്താൻ കടുവയുടെ ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചു.

English Summmary: Tigress found dead, two cubs rescued from Mudumalai Tiger Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com