ADVERTISEMENT

കുമളി പെരിയാർ കടുവസങ്കേതത്തിൽ കടുവക്കു‍ഞ്ഞിനെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തി, അമ്മക്കടുവയ്ക്കായി തിരച്ചിൽ തുടരുന്നു. കടുവസങ്കേതത്തിന്റെ അതിർത്തി മേഖലയായ മംഗളാദേവി കണ്ണകി ക്ഷേത്രപരിസരത്താണ് 60 ദിവസം പ്രായമായ കടുവക്കുഞ്ഞിനെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിൽ അമ്മക്കടുവയുടെ അസാന്നിധ്യത്തിൽ കുഞ്ഞ് അവശനിലയിലാണെന്നു ബോധ്യമായി. തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ശ്യാം ചന്ദ്രന്റെ നിർദേശപ്രകാരമുള്ള പ്രത്യേക പരിചരണങ്ങൾ നൽകിവരികയാണ്. അമ്മക്കടുവയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.  

English Summary: Tiger cubs spotted at Periyar Tiger Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com