ADVERTISEMENT

മധ്യപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കാക്കകളിലും താറാവുകളിലുമാണ് രോഗബാധ കണ്ടെത്തിയത്.

പടിഞ്ഞാറന്‍ ജുനഗദ് നഗരത്തിലാണ് വ്യാപകമായി പക്ഷിപ്പനി കണ്ടെത്തിയത്. കൊക്ക്, കാക്ക, താറാവ് തുടങ്ങിയ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇവയുടെ മ‍‍ൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏവിയൻ ഇൻഫ്ലുവൻസ വിഭാഗത്തിലുള്ള വൈറസ് ബാധയാണ് കണ്ടെത്തിയത്. കാട്ടുപക്ഷികളില്‍ കാണപ്പെടുന്ന രോഗബാധയാണെന്ന് വെറ്റിനറി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കാട്ടുപക്ഷികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. ഇവയില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയാന്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ കാട്ടുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് വനംവകുപ്പ്.

ഹിമാചൽ പ്രദേശിലെ കാങ്ഗ്രാ ജില്ലയിൽ രണ്ടായിരത്തിലധികം പക്ഷികൾ ചത്തതായി റിപ്പോർട്ടുണ്ട്. പോങ് ഡാം തടാകത്തിനരികെയാണ് ദേശാടനപക്ഷികൾ ഉൾപ്പെടെയുള്ളവയെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. പഞ്ചാബിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജസ്ഥാനിൽ പക്ഷിപ്പനിക്കെതിരയെ ജാഗ്രതാ നിർദേശം. ഝാലാവാഡിൽ അമ്പതിലേറെ കാക്കകൾ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനിയെ തുടർന്നാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ മറ്റു ജില്ലകളിൽനിന്നും പക്ഷികൾ കൂട്ടത്തോടെ ചത്തതായി വിവരം പുറത്തുവന്നു.

കോട്ട, ബാരൻ, ജോധ്പുർ ജില്ലകളിൽ നിന്നായി 300ലേറെ കാക്കകൾ ചത്തു. നഗോറിൽ 50 മയിലുകളടക്കം നൂറിലേറെ പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. ഝാലാവാഡിൽ കോഴികളിലേക്കും പക്ഷിപ്പനി പടർന്നതായി സൂചനയുണ്ട്. തണുപ്പുകാലമായതോടെ സംസ്ഥാനത്തേക്കു ദേശാടനപ്പക്ഷികൾ കൂട്ടമായി എത്തി തുടങ്ങിയിട്ടുണ്ട്. മനുഷ്യരിലേക്കു പടർന്നാൽ ചില ഇനം പക്ഷിപ്പനികൾ മരണകാരണമാകും.

English Summary: Several States on alert as fear of bird flu grows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com