ADVERTISEMENT

സുഹൃത്തുക്കൾക്കൊപ്പം കടലിൽ നീന്താനിറങ്ങിയ പത്തൊൻപതുകാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. ന്യൂസീലൻഡിലെ വൈഹി ബീച്ചിലാണ് സംഭവം നടന്നത്. ഗ്രേറ്റ് വൈറ്റ് ഷാർക്ക് വിഭാഗത്തിൽ പെട്ട സ്രാവാണ് പെൺകുട്ടിയെ ആക്രമിച്ചത്.  ഹാമിൽട്ടൺ നിവാസിയായ കേയ്‌ല മാർലൊ ആണ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Kaelah Marlow died after she was attacked by a shark in New Zealand
Kaelah Marlow died after she was attacked by a shark in New Zealand. Image Credit: Facebook

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പമാണ് നീന്താനിറങ്ങിയത്. നീന്തുന്നതിനിടയിൽ സ്രാവ് കാലിൽ പിടിച്ച് കടിച്ച് വലിച്ചു വെള്ളത്തിലേക്ക് താഴ്ത്തുകയായിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ ശക്തമായ തിരമാലകളുണ്ടായിരുന്നു. ആ സമയം കേയ്‌ലയുടെ അടുത്തു നിന്നും 5 മീറ്റർ മാത്രം അകലെയുണ്ടായിരുന്ന അമാൻഡ ഗൗൾഡാണ് സംഭവം നേരിൽ കണ്ടത്. കുട്ടികൾക്കും ഭർത്താവിനുമൊപ്പം കടലിൽ നീന്താനിറങ്ങിയതായിരുന്നു അമാൻഡ. നിലവിളി കേട്ട് നോക്കിയപ്പോഴാണ് കേയ്‌ലയെ കാലിൽ പിടിച്ച് വലിച്ച് താഴ്ത്തുന്നത് കണ്ടത്. സുഹൃത്തുകളിൽ നിന്നും അകലെയായിരുന്നു കേയ്‌ല.

ഉടൻതന്നെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തിയെങ്ങിലും ശക്തമായ തിരമാലകൾ ആഞ്ഞടിച്ചതിനാൽ രക്ഷാപ്രവർത്തനം വൈകി. രക്ഷാപ്രവർത്തകർ കണ്ടെത്തി തീരത്തെത്തിക്കുമ്പോൾ കേയ്‌ലയ്ക്ക് ജീവനുണ്ടായിരുന്നു. ഉടൻതന്നെ സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. പാരാമെഡിക്കൽ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. സമീപദിവസങ്ങളിൽ ഗ്രേറ്റ് വൈറ്റ് വിഭാഗത്തിൽ പെട്ട സ്രാവിന്റെ സാന്നിധ്യം കടലിൽ ഉണ്ടായിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. കഴിഞ്ഞ 8 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് സ്രാവിന്റെ ആക്രമണത്തിൽ ഒരാൾ മരണപ്പെടുന്നതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

English Summary: Young woman, 19, mauled to death by Great White Shark while out swimming with friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com