ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒറാങ് ഉട്ടാനായ ‘ഇഞ്ചി’ ഇനിയില്ല. മൃഗശാല അധികൃതർ 61 വയസുള്ള ഇഞ്ചിയെ ദയാവധത്തിന് വിധേയയാക്കുകയായിരുന്നു. അരനൂറ്റാണ്ടോളം ഓറിഗൺ മൃഗശാലയിലായുന്നു ഇഞ്ചിയുടെ ജീവിതം. മൃഗശാലയില്‍ വച്ചായിരുന്നു ഈ പെൺ ഒറാങ് ഉട്ടാന്റെ അന്ത്യവും. പ്രായധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ വല്ലാത്ത വേദനയാണ് അവസാനകാലത്ത് ഇഞ്ചിക്ക് സമ്മാനിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. ഇതോടെയാണ് അധികൃതർ ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയത്. ശനിയാഴ്ചയാണ് ഇഞ്ചിയെ ദയാവധത്തിന് വിധേയയാക്കിയത്. 

മൃഗശാലയിൽ എത്തുന്ന സന്ദർശകരിൽ കുട്ടികളോട് ഇഞ്ചിക്ക് പ്രത്യേക സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെ പേർ ഇഞ്ചിയുടെ കടുത്ത ആരാധകരുമാണ്. കാഴ്ചക്കാരുടെ ബാഗിലും പഴ്സിലും എന്തൊക്കെയാണുള്ളതെന്നന്നറിയാൻ ഇഞ്ചിക്ക് കൊതുകമമായിരുന്നു. അതിനുള്ളിൽ എന്താണെന്ന് അറിയാൻ ഇഞ്ചി കാണിക്കുന്ന ആകാംക്ഷയും കൗതുകയും ഇഞ്ചിയുടെ വേർപാടിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഓർമക്കുറിപ്പായി നിറയുകയാണ്. 

ഇന്തോനീഷ്യയിലെ കാടുകളിലാണ് ഇഞ്ചിയുടെ ജനനം. കാട്ട് മൃഗങ്ങളുടെ കച്ചവടത്തിലൂടെ ഇന്തോനീഷ്യയില്‍ നിന്ന് അമേരിക്കയിലെത്തിയ ഇഞ്ചി 1961 ജനുവരി 30ന് ഒരു വയസ്സുള്ളപ്പോഴാണ് ഓറിഗോണ്‍ മൃഗശാലയിലെത്തുന്നത്. സാധാരണ 40 വയസുവരെയാണ് ഒറാങ് ഉട്ടാന്റെ ആയുസ്സ്. എന്നാൽ ഇഞ്ചി പിന്നെയും രണ്ട് പതിറ്റാണ്ട് കാലത്തോളം മനുഷ്യർക്കിടിയിൽ ജീവിച്ചു. ഒറാങ് ഉട്ടാനുകൾ വംശനാശ ഭീഷണി നേരിടുകയാണ്. പ്രത്യേകിച്ചും ഇഞ്ചിയുടെ ജന്മനാടായ സുമാത്രയിൽ.

English Summary: Oregon Zoo euthanized Inji, perhaps the world’s oldest orangutan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com