കാലാവസ്ഥാ മാറ്റം മഴയുടെ ഗതി തകർക്കും; തെക്കേ ഇന്ത്യയിൽ പ്രളയ സാധ്യത, പിന്നിൽ?

Rain
SHARE

മുൻവർഷങ്ങളിലെ പ്രളയ ഭീതിയിൽ നിന്ന് കേരളമടങ്ങുന്ന തെക്കൻ സംസ്ഥാനങ്ങൾ കരകയറി വരുന്നതേയുളളൂ. അപ്പോഴാണ് ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ദക്ഷിണേന്ത്യയിലെ മഴയെ സാരമായി ബാധിക്കുമെന്ന പുതിയ പഠന റിപ്പോർട്ട്. ഇത് രൂക്ഷമായ പ്രളയവും മണ്ണൊലിപ്പും ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

നേച്ചർ ക്ലൈമറ്റ് ചേഞ്ച് എന്ന മാസികയാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. റെയ്ൻ ബെൽറ്റിന്റെ വടക്കോട്ടുളള സ്ഥാനമാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. 2100 ആകുമ്പോഴേക്കും ബെൽറ്റിന് കൂടുതൽ സ്ഥാനഭ്രംശം സംഭവിക്കുമെന്നും ഇത് പ്രളയ സാധ്യത കൂട്ടുമെന്നും പഠനം വ്യക്തമാക്കുന്നു. 

ആഗോള ജൈവവൈവിധ്യത്തേയും ഭക്ഷ്യസുരക്ഷയേയും ഇത് ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു. മുൻപ് നടത്തിയ പഠനങ്ങളിൽ ഇത് വെളിപ്പെടുത്തുന്ന സൂചനകൾ ഉണ്ടായിരുന്നില്ലെന്നും ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷത്തെ വലിയ അളവിൽ ചൂടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഏഷ്യയിലും വടക്ക് അറ്റ്ലാന്റിക്കിലുമാണ് താപനില ഗണ്യമായി ഉയരുന്നത്. ഏഷ്യയിൽ കാർബൺ വാതകങ്ങളുടെ അളവിൽ കവിഞ്ഞ പുറന്തളളലാണ് താപനില ഉയരാൻ കാരണമാകുന്നത്.

English Summary: Climate change may change rainfall patterns in south India, intensify floods: Study

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA