ചിറകുകൾ പോലെ രണ്ട് കാലുകൾ; കാളക്കുട്ടി ജനിച്ചത് 6 കാലുകളുമായി; അദ്ഭുതം!
Mail This Article
ആറ് കാലുകളുമായി ജനിച്ച കാളക്കുഞ്ഞ് അദ്ഭുതമാകുന്നു. ചിറകുകൾ തൂങ്ങിക്കിടക്കുന്നതു പോലെ തോളിൽ നിന്നുമാണ് രണ്ട് കാലുകൾ ഉണ്ടായിരുന്നത്. അയർലൻഡിലാണ് കാളക്കുട്ടി ജനിച്ചത്. ഇപ്പോൾ കാളക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കാളക്കുഞ്ഞിന്റെ ഉടമ ഒരു കർഷകനാണ്. 6 കാലുകളുമായി കാളക്കുട്ടി പിറന്നതോടെ എന്ത് ചെയ്യണമെന്ന് ഇദ്ദേഹത്തിന് ഒരുപിടിയും കിട്ടിയില്ല. തുടർന്ന് സംരക്ഷണ കേന്ദ്രത്തിലറിയിച്ചു. അവരെത്തി കാളക്കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് കാളക്കുട്ടി ജനിച്ചത്. ശസ്ത്രക്രിയയിലൂടെ രണ്ട് കാലുകളും നീക്കം ചെയ്യാമെന്നാണ് മൃഗഡോക്ടർ വ്യക്തമാക്കിയത്. പക്ഷേ ഒരു കാൽ നട്ടെല്ലിനോട് കൂടിച്ചേർന്നാണ് വളർന്നിരിക്കുന്നത്. അത് മാറ്റുന്നത് കുറച്ച് സങ്കീർണമായിരിക്കുമെന്നും ഡോക്ടർ പറയുന്നു. ഷെൽറ്റർ ഹോമിന്റെ ഫെയ്സ്ബുക്ക് പേജിലാണ് കാളക്കുട്ടിയുടെ അപൂർവ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
English Summary: Mutant calf born with six legs