ADVERTISEMENT

കെട്ടിടം പണി നടക്കുന്ന സ്ഥലത്തിനു സമീപമുള്ളള കിടങ്ങിൽ കണ്ടെത്തിയത് കൂറ്റൻ മുതലയെ. 11 അടിയോളം നീളമുള്ള മുതലയെയാണ് ഇവിടെ നിന്നും പിടികൂടിയത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കിടങ്ങിനുള്ളിൽ മുതലയെ കണ്ട് ഭയന്ന തൊഴിലാളികളും പ്രദേശവാസികളും കെട്ടിട ഉടമയും ഈ വിവരം ഉടൻ തന്നെ വന്യജീവി സംരക്ഷണ സംഘത്തെ വിവരമറിയിച്ചു.

സംഭവസ്ഥലത്തെത്തിയ സുരക്ഷാജീവനക്കാരാണ് കിടങ്ങിനുള്ളിൽ നിന്നും മുതലയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കഴുത്തിൽ കയർ കുരുക്കിയാണ് മുതലയെ വലിച്ചെടുത്തത്. പിന്നീടിതിനെ വലിയ ഇരുമ്പു കൂട്ടിലേക്ക് മാറ്റി. വഡോദരയിലെ കേലൻപുർ മേഖലയിൽ നിന്ന് ശനിയാഴ്ചയയാണ് മുതലയെ പിടികൂടിയത്. പിന്നീട് മുതലയെ വനം വകുപ്പിന് കൈമാറി. ഇപ്പോൾ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന മുതലയെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറന്നു വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

English Summary: 11-feet long crocodile rescued from construction site in Gujarat’s Vadodara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com