ADVERTISEMENT

ഇടിമിന്നലുള്ള സമയത്ത് മരങ്ങൾക്ക് ചുവട്ടിൽ നിൽക്കുന്നത് സുരക്ഷിതമല്ലെന്ന് ഏവർക്കും അറിയാവുന്നതാണ്. എന്നാൽ അത്തരമൊരു സാഹചര്യം എത്രത്തോളം അപകടകരമാണെന്ന് വിളിച്ചറിയിക്കുകയാണ്  അമേരിക്കയിലെ വിസ്കോൻസിൽ നിന്നുള്ള ഈ ദൃശ്യം. വലിയ ഒരു പൈൻമരം ഇടിമിന്നലേറ്റ് അപ്പാടെ നിലംപതിക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്.

വിസ്കോൻസിലെ വോട്ടോമ ഹൈസ്കൂളിന്  മുന്നിൽ നിന്നിരുന്ന പൈൻ മരത്തിലാണ് മിന്നലേറ്റത്. ഒറ്റ മിന്നലിൽ തന്നെ മരത്തിന്റെ ചുവട് മുതൽ മുകൾഭാഗം വരെ തീ പടരുകയായിരുന്നു. തീപിടിച്ചതിനെ തുടർന്ന് നിമിഷങ്ങൾക്കകം പൈൻ മരം പല കഷണങ്ങളായി നിലംപൊത്തി. നാഷണൽ സർവീസാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ ദൃശ്യം ഒരു മുന്നറിയിപ്പായി കണ്ട് ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്ന് നാഷണൽ വെതർ സർവീസ് സമൂഹമാധ്യമ പോസ്റ്റിൽ കുറിക്കുന്നു. ഇടിമിന്നലുള്ള സമയത്ത് കഴിവതും വീടുകൾക്കുള്ളിൽ തന്നെ ഇരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. അതേസമയം മിന്നലിൽ  സ്കൂളിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല എന്ന് അധികൃതർ അറിയിച്ചു.

English Summary: Dramatic Video Shows Lightning Strike Destroying A Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com