454 കിലോ ഭാരം, 4.9 മീറ്റർ നീളം; തീരത്തടിഞ്ഞത് ലോകത്തെ ഏറ്റവും വലിയ സോഫിഷ്!

 Largest recorded smalltooth sawfish washes up dead in Florida
Image credit: FWC Fish and Wildlife Research Institute
SHARE

ഫ്ലോറിഡയില്‍ കഴിഞ്ഞ ആഴ്ചയാണ് ഒരു സോഫിഷ് കരയ്ക്കടിഞ്ഞത്. ഫ്ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനിലെ വിദഗ്ദ്ധരുടെ കണക്ക് പ്രകാരം ഈ മത്സ്യത്തിന്‍റെ നീളം 4.9 മീറ്ററായിരുന്നു. സോഫിഷുകളെ സംബന്ധിച്ച് ഈ നീളം ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലുതാണ്. ഇതുവരെ 4.3 മീറ്ററായിരുന്നു ഒരു സോഫിഷിനു രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ നീളം. അതേസമയം ഫ്ലോറിഡ തീരത്തെത്തിയ മത്സ്യം തീരത്തടിഞ്ഞ് വൈകാതെ തന്നെ ചത്തു പോയിരുന്നു.  അതിനാല്‍ തന്നെ രണ്ടാം സ്ഥാനത്തേക്ക് പോയ 4.3 മീറ്റര്‍ നീളമുള്ള സോഫിഷിന് ഇപ്പോഴും ഒരു റെക്കോര്‍ഡ് കയ്യിലുണ്ട്. 14 വയസ്സുള്ള ഈ മത്സ്യം തന്നെയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഏറ്റവും നീളമേറിയ സോഫിഷ്.

454 കിലോ ഭാരമാണ് ഈ പെണ്‍ മത്സ്യത്തിനുണ്ടായിരുന്നത്. ഈ കൂറ്റന്‍ പെണ്‍ മത്സ്യത്തെ കൂടാതെ ശരാശരി വലുപ്പമുള്ള ഇതേ വര്‍ഗത്തിലുള്ള മറ്റൊരു സോഫിഷിനെയും ഇതിനൊപ്പം ചത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗമാണ് ഈ മത്സ്യങ്ങള്‍. അതുകൊണ്ട് തന്നെ ഈ ജീവികളുടെ ശരീരങ്ങള്‍ ഗവേഷകര്‍ പഠനത്തിനായി ലാബിലേക്ക് മാറ്റി. ചത്ത മത്സ്യങ്ങളുടെ പ്രായവും ശരീരഘടനയും മറ്റും പഠിക്കുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം.

മരങ്ങളുടെയും മറ്റും പ്രായം കണ്ടെത്തുന്നതുപോലെ ചില അടയാളങ്ങളും ഘടനയും വച്ച് ഈ മത്സ്യങ്ങളുടെയും പ്രായം രേഖപ്പെടുത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. സോഫിഷുകളുടെ നട്ടെല്ലിന്‍റെ ഘടനയാണ് അവയുടെ പ്രായം കണ്ടെത്താന്‍ സഹായിക്കുക. ഇതുവരെ 19 വയസ്സു വരെ പ്രായമുള്ള അറക്കവാള്‍ മത്സ്യങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഈ മത്സ്യത്തിന്‍റെ ഭാരവും നീളവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രായത്തിന്‍റെ കാര്യത്തിലും ഇത് സംഭവിക്കുമോ എന്നറിയാനാണ് ഗവേഷകര്‍ക്ക് കൗതുകം. 

വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ് സോഫിഷുകൾ. അതുകൊണ്ട് തന്നെ ഇവയുടെ സംരക്ഷണത്തിന് ഫ്ലോറിഡ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതിനായി ജനങ്ങളുടെ സഹായവും ഫ്ലോറിഡ വന്യജീവി വകുപ്പ് തേടാറുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവ സമുദ്രത്തില്‍ സജീവമായിട്ടുണ്ടെന്നാണ് ബോട്ടുകളിലും മറ്റും സഞ്ചരിക്കുന്നവര്‍ ഇവയെ തുടര്‍ച്ചയായി കാണുന്നു എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് അധികൃതര്‍ മനസ്സിലാക്കുന്നത്. കൂടാതെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം മത്സ്യങ്ങള്‍ ചത്തടിയുന്നതോ ചത്ത് ഒഴുകി നടുക്കുന്നതോ ചെയ്യുന്നതുമായ സംഭവങ്ങളും വര്‍ഷത്തില്‍ മൂന്നോ നാലോ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

സോഫിഷ്

പ്രിസ്റ്റിസ് പെക്റ്റിനാറ്റ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സോഫിഷ് തീരത്തോടു ചേര്‍ന്നുള്ള സമുദ്രമേഖലയില്‍ കാണപ്പെടുന്ന ജീവികളാണ്. 100 മുതല്‍ 350 മീറ്റര്‍ രെ ആഴത്തിലാണണ് ഇവയുടെ വാസം. ശരാശരി 4.5 മീറ്റര്‍ നീളത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഭൂമിയിലെ എല്ലാ സമുദ്രമേഖലയിലും ഈ ജനുസ്സിലുള്ള വ്യത്യസ്ത സോഫിഷുകളുടെ സാന്നിധ്യമുണ്ട്. സോ അഥവാ അറക്കവാള്‍ എന്ന ആയുധത്തിന്‍റെ അതേ മാതൃകയിലുള്ള ചുണ്ടാണ് ഈ മത്സ്യത്തിന് ആ പേരു നേടിക്കൊടുത്തത്. പേരിലെ ഭീകരതയൊന്നും ഈ ജീവികള്‍ക്കില്ല.

English Summary: Largest recorded smalltooth sawfish washes up dead in Florida

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA