ADVERTISEMENT

ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് വൻതോതിൽ കക്കത്തോടുകളടിയുന്നു. പല രൂപത്തിലുള്ള കോടിക്കണക്കിന് കക്കത്തോടുകളാണ് തീരത്തടിയുന്നത്. എല്ലാ വര്‍ഷവുമുള്ള പ്രതിഭാസത്തിന്റെ തോത് ഒരോ വര്‍ഷവും കൂടുന്നത് ആശങ്കയുയര്‍ത്തുന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി ഏപ്രില്‍–മെയ് മാസങ്ങളില്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കക്കത്തോടുകളടിയാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഇത് കാണാന്‍ സഞ്ചാരികള്‍ ഒഴുകിയെത്തുമായിരുന്നു. എന്നാല്‍ കോവിഡ് മൂലം വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഇതത്രയും രണ്ട് മാസത്തിനുള്ളില്‍ കടലെടുത്ത് പോവുകയാണ് പതിവ്.

കാണാന്‍ സുന്ദരമാണെങ്കിലും പ്രകൃതിയുടെ മുന്നറിയിപ്പാണിത്. താപനില കൂടുന്നതും ഒഴുകിയെത്തുന്ന മാലിന്യങ്ങളും തീരക്കടലിന്റെ അടിത്തട്ടിലടിയുമ്പോള്‍ കക്കകളുടെ ആവാസ വ്യവസ്ഥ തെറ്റും. ഇതോടെ ചത്തു പെരുകുന്ന കക്കകളുടെ തോടുകള്‍ തീരമണയുന്നതാണ് ഈ പ്രതിഭാസമെന്ന് വിദഗ്ദര്‍ പറയുന്നു.

English Summary: | Shell deposit on Fort Kochi Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com