ചത്ത് തീരത്തടിഞ്ഞത് ടൺ കണക്കിന് മത്സ്യങ്ങൾ; ആശങ്കയോടെ പ്രദേശവാസികൾ!

Tonnes of dead fish wash up on shore of polluted lake in Lebanon
SHARE

ലബനനിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. 40 ടണ്ണോളം മീനുകൾ ലിതാനി നദിക്കരയിൽ അടിഞ്ഞതായാണ് റിപ്പോർട്ട്. മീനുകൾ ചീയുന്നത് ജലസ്രോതസ്സുകളെ മലിനമാക്കുന്നതായും ജന ജീവിതം ദുസ്സഹമാക്കുന്നതായും പ്രദേശവാസികൾ വ്യക്തമാക്കി. സന്നദ്ധ പ്രവർത്തകർ ചത്ത മീനുകളെ നദിക്കരയിൽ നിന്നും നീക്കം ചെയ്യാൻ ഊർജ്ജിതശ്രമം തുടരുകയാണ്.

മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാനുള്ള കാരണം അടിയന്തരമായി കണ്ടെത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.  മലിനജലം അധികൃതർ നദിയിലേക്ക് ഒഴുക്കുന്നതാണ് നദിയുടെ ആവാസ വ്യവസ്ഥയെ തകർക്കുന്നതെന്നും അവർ ആരോപിച്ചു. അസഹ്യമായ ദുർഗന്ധം കാരണം നദീതീരത്തോടു ചേർന്നുള്ള ഗ്രാമങ്ങളിലേക്ക് കടക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

English Summary: Tonnes of dead fish wash up on shore of polluted lake in Lebanon

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA