ADVERTISEMENT

ഇന്ന് (മേയ് 22) ലോക ജൈവവൈവിധ്യ ദിനം. 'We are part of the solution' എന്നതാണ്  ഈ വർഷത്തെ ജൈവവൈവിധ്യ ദിനത്തിൽ യുഎൻ മുന്നോട്ടു  വയ്ക്കുന്ന സന്ദേശം. മനുഷ്യന്റെ തെറ്റായ ഇടപെടലുകൾ മൂലം ഒട്ടേറെ ജീവിവർഗങ്ങളാണ് ഭൂമിയിൽ നിന്ന് ദിവസവും ഇല്ലാതാകുന്നത്. ആശങ്ക ഉയർത്തുന്ന ചില കണക്കുകൾ..

ഉടൻ ഇല്ലാതാകും നാലിൽ ഒന്ന്

∙ സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മജീവികൾ എന്നിവ ഉൾപ്പെടെ ഭൂമിയിൽ ഒരു കോടിയിലേറെ  സ്പിഷീസുകളുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം അടുത്ത 10 വർഷങ്ങൾക്കുള്ളിൽ അവയുടെ നാലിലൊന്ന് ലോകത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വേണം ഒന്നര ഇരട്ടി ഭൂമി

∙  ആഹാരം, വസ്ത്രം, മരുന്ന്, പാർപ്പിടം എന്നിവയ്ക്കായി ഭൂമിയിലെ 40,000 ജീവിവർഗങ്ങളെ മനുഷ്യൻ ഉപയോഗിക്കുന്നു. മനുഷ്യന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ (അനാവശ്യങ്ങളും) നിറവേറ്റാൻ നിലവിലുള്ള ഭൂമി പോരാതെ വന്നിട്ടുണ്ട്.  അതിന് നിലവിലുള്ളതിന്റെ ഒന്നര ഇരട്ടിയിലധികം (1.6 മടങ്ങ്) വലിപ്പമുള്ള ഭൂമി ആവശ്യമുണ്ട്.

6 സെക്കൻഡിൽ ഒരു ഫുട്ബോൾ ഗ്രൗണ്ട്

∙ ഏറ്റവുമധികം ജീവിഗണങ്ങളുള്ളത് കാടുകളിലാണ്. 1.2 കോടി ഹെക്ടർ കാട് ഓരോ വർഷവും നശിക്കുന്നു. 2019ൽ മാത്രം 38 ലക്ഷം ഹെക്ടർ  ട്രോപ്പിക്കൽ പ്രൈമറി ഫോറസ്റ്റ് (പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ളതും ജൈവവൈവിധ്യത്തിന്റെ കേന്ദ്രവുമായ കാടുകൾ) നമുക്ക് നഷ്ടമായി. 2018നെക്കാൾ 2.8 ശതമാനം അധികമാണിത്. ഓരോ 6 സെക്കൻഡിലും ഒരു ഫുട്ബോൾ ഗ്രൗണ്ടിനു തുല്യമായ അളവിൽ ട്രോപ്പിക്കൽ വനഭൂമി നഷ്ടമാകുന്നു.  ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ കണക്കുകൾ പ്രകാരം തെക്കു കിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.

ഇന്ത്യയിൽ നിന്ന് ആശ്വാസവാർത്ത

∙ ലോകമെങ്ങും വനനശീകരണം കൂടുമ്പോൾ ഇന്ത്യയിൽ വനം നേരിയ തോതിൽ വളരുന്നുണ്ടെന്ന് പുതിയ സർവേകൾ തെളിയിക്കുന്നു. 2017ലെ സർവെയെക്കാൾ 0.65 ശതമാനം കാട് രാജ്യത്ത് വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങളുണ്ട്. കർണാടക, ആന്ധ്രപ്രദേശ്, കേരളം, ജമ്മു–കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് കാട് കൂടുതൽ വർധിച്ചതെന്ന് കോയമ്പത്തൂരിലെ ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിലെ സീനിയർ പ്രിൻസിപ്പിൽ സയന്റിസ്റ്റ് ഡോ.കണ്ണൻ സി.എസ്. വാരിയർ പറയുന്നു.

English Summary: International Day for Biological Diversity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com