ADVERTISEMENT

ലോകമെങ്ങും ആരാധകരുണ്ടായിരുന്ന മാസായ് മാറയുടെ പ്രിയ സിംഹം സ്കാർഫേസ് വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു 14 വയസ്സിൽ സിംഹഹരാജന്റെ അന്ത്യം. 11ാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്കാർഫേസ് വിടവാങ്ങിയത്. സിംഹരാജന്റെ സമാധാന പൂർണമായ അന്ത്യനിമിഷങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെയും വന്യജീവി ഫൊട്ടോഗ്രാഫർമാരുടെയും ഇഷ്ടതാരമായിരുന്നു സ്കാർഫേസ്. കുന്തം കൊണ്ട് കണ്ണിനേറ്റ മുറിവാണ് ഇവനെ വ്യത്യസ്തനാക്കിയത്.  സ്കാർഫേസിന്റെ ചിത്രങ്ങൾ പലപ്പോഴും വലിയ ചർച്ചയാകാറുണ്ടായിരുന്നു. സ്കാർഫേസിനെ കുറിച്ചുള്ള ലേഖനങ്ങളും ഹ്രസ്വചിത്രങ്ങളുമാണ് സിംഹരാജനെ ലോകമറിയുന്ന താരമാക്കി മാറ്റിയത്.

നോട്ടവും ശൗര്യവും കൊണ്ട് വലിയ അതിർത്തി അടക്കി വാണ ചരിത്രവും ഈ സിംഹത്തിനുണ്ട്. പ്രായത്തിന്റെ അവശതകൾ ഏറെ നാളായി അലട്ടിയിരുന്നു. 10 മുതൽ 14 വയസ്സുവരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്സ്. വിനോദസഞ്ചാരികൾക്കും വന്യജീവി ഫൊട്ടോഗ്രഫർമാർക്കും നികത്താനാവാത്ത നഷ്ടമാണ് സിംഹരാജന്റെ വേർപാട്.

English Summary: Bid Farewell to Our Huge Friend: Scarface the Lion Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com