ADVERTISEMENT

സ്റ്റീവ് ഇർവിന്റെ മകനും ഫൊട്ടോഗ്രാഫറും വന്യജീവിസംരക്ഷണ പ്രവർത്തകനുമായ റോബർട്ട് ഇർവിൻ കഴിഞ്ഞദിവസം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച കൗതുകകരമായ ചിത്രം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഏറെ വലുപ്പമുള്ള കൂർത്ത ഒരു പല്ലിന്റെ ചിത്രമാണ് റോബർട്ട് ഇർവിൻ പങ്കുവച്ചത്. പെട്ടെന്ന് മനസ്സിലാകാത്തവർക്കായി പല്ലിന്റെ ഉടമയുടെ ചിത്രവും റോബർട്ട്  പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഒരു കൂറ്റൻ മുതലയുടെ പല്ലാണിത്.

റോബർട്ട് തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയ ബോസ്കോ എന്ന് പേരുള്ള മുതലയുടെ വായിൽ നിന്നും അടർന്നുവീണ പല്ലിന്റേതാണ് ചിത്രം. ആഹാരം കഴിക്കുന്നതിനിടെ മുതലയുടെ പല്ല് അടർന്നു വീഴുകയായിരുന്നു. മുതലകളുടെ പല്ലുകൾ പലതവണ കൊഴിയുന്നതും പുതിയത് വളരുന്നതും സ്വാഭാവികമാണെന്ന് റോബർട്ട്  വിശദീകരിച്ചു.

ജൂൺ 10ന് പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഏറെ കൗതുകമുണർത്തുന്ന  കാഴ്ചയാണിതെന്നാണ് പലരും പ്രതികരിക്കുന്നത്. മുതലകളുടെ പല്ലുകൾക്ക് ഇത്ര വലിപ്പമുണ്ടെന്ന് ഒരിക്കലും കരുതിയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം മുതലകളെ പോലെ മനുഷ്യർ മുതിർന്നശേഷവും കൊഴിയുന്ന പല്ലുകളുടെ സ്ഥാനത്ത് പുതിയത് വളർന്നു വന്നിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന തരത്തിൽ രസകരമായ അഭിപ്രായങ്ങളുമുണ്ട്.

അച്ഛൻ മരിച്ച് 15 വർഷം പിന്നിടുമ്പോൾ അതേ പാതയിലാണ് താനുമെന്ന് മകൻ റോബർട്ട് തെളിയിക്കുന്നു. ലോകത്തിന്റെ സ്നേഹം നേടിയ അച്ഛന്റെ മകനും ഇപ്പോൾ ആ സ്നേഹത്തിന്റെ പിന്തുടർച്ചക്കാരനായിരിക്കുകയാണ്. സ്റ്റീവ് ഇർവിൻ എന്ന മനുഷ്യനെ കാണാൻ ഒരു ജനത മുഴുവൻ ടിവി സ്ക്രീനിന് മുന്നിൽ കാത്തിരുന്നിട്ടുണ്ട്.  മൃഗസ്നേഹികളുടെയും കുട്ടികളുടെയും ഇഷ്ടം നേടിയ സ്റ്റീവിന്റെ അപ്രതീക്ഷിത മരണം ലോകത്തെ ഞെട്ടിച്ചിരുന്നു. കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിലായിരുന്നു മരണം. 2006ൽ ഒരു ഡോക്യൂമെന്ററി ചിത്രീകരണത്തിനിടെയിലായിരുന്നു തിരണ്ടിയുടെ ആക്രമണത്തിൽ സ്റ്റീവ് മരണപ്പെട്ടത്.

English Summary: Robert Irwin Posts Giant Crocodile Tooth Picture; Shares Rare Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com