ADVERTISEMENT

ഹരിയാനയിൽ മരങ്ങൾക്കും പെൻഷൻ അനുവദിച്ച് സർക്കാർ. 75 വയസ്സിനു കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2,500 രൂപ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. പരിസ്ഥിതി ദിനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ജീവിതകാലത്തുടെനീളം മരങ്ങൾ മനുഷ്യർക്കു നൻകുന്ന സഹായം അളവറ്റതാണ്. ശുദ്ധവായുവിനും തണലിനുമമൊപ്പം മലിനീകരണം കുറയ്ക്കാനും മരങ്ങൾ സഹായിക്കുന്നു. സംസ്ഥാനത്തുടെനീളമുള്ള മരങ്ങളെ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ കണ്ടെത്തി അവയ്ക്ക് പെൻഷൻ ലഭ്യമാക്കാനാണ് തീരുമാനം. വനംവകുപ്പിന്റെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. ‘ഓക്സി വൻ’ പദ്ധതിയിലൂടെ നഗരങ്ങളിൽ മരം വച്ചുപിടിപ്പിക്കാനും തീരുമാനിച്ചു.

മുതിർന്ന മരങ്ങൾക്കു പൈതൃക പദവിയും നൽകും. മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെൻഷൻ വർധിപ്പിക്കും. ആരുടെ ഭൂമിയിലാണോ മരം നിൽക്കുന്നത്, അവർക്കാണ് പെൻഷൻ നൽകുക. പഞ്ചായത്തിന്റെ ഭൂമിയിലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ വകയാണെങ്കിൽ പ്രിൻസിപ്പൽ, സ്വകാര്യസ്ഥലത്തെങ്കിൽ അതിന്റെ ഉടമയ്ക്കും തുക ലഭിക്കും.

മരത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയ ബോർഡ് സ്ഥാപിക്കാനും തണലിൽ ഇരിപ്പിടങ്ങളൊരുക്കാനും രോഗബാധ തടയാനുള്ള മരുന്നുകൾക്കും ഈ പണം ഉപയോഗിക്കാം. പൈതൃക മരങ്ങൾ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് ഒരു മാസം തടവും 500 രൂപ പിഴയുമാണ് വനം വകുപ്പു തയാറാക്കിയ കരടു ചട്ടങ്ങളിൽ നിർദേശിച്ചിട്ടുള്ളത്.

English Summary: Senior citizen benefits for green lungs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com