ADVERTISEMENT

കൊച്ചി∙ 'യു.എസ്.-ഇന്ത്യ പങ്കാളിത്തത്തിൽ ആഗോള കാലാവസ്‌ഥ സംരക്ഷണ കർമ്മപദ്ധതി' എന്ന വിഷയത്തെ ആസ്പദമാക്കി സെന്റർ ഫോർ പബ്ലിക്ക് പോളിസി റിസേർച്ച് (സി.പി.പി.ആർ) ജൂൺ 17ന് വൈകിട്ട് 5 മണി മുതൽ 6.30 വരെ (ഇന്ത്യൻ സമയം) വെബിനാർ സംഘടിപ്പിക്കുന്നു. ഈ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ ഇരു രാജ്യങ്ങളിലെയും സവിശേഷമായ കാലാവസ്ഥ മാറ്റങ്ങളും സുസ്ഥിര വികസന മാതൃകകളും ചർച്ചാ വിഷയമാകും.

'ഇന്തോ-യുഎസ്. പങ്കാളിത്തം: മാറ്റം, തുടർച്ച, പരിവർത്തനം' എന്ന വിഷയത്തിൽ ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറൽ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന വെബ്ബിനാർ പരമ്പരയിലെ ആദ്യ പരിപാടിയായിരിക്കും ഇത്. 

ഡോ. ജെസ്സിക്ക സെഡൻ, പ്രൊഫ. എ. ദാമോദരൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ. വാഷിങ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് റിസോർസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വായു ഗുണനിലവാര വിഭാഗം  വിഭാഗം ആഗോള മേധാവിയാണ് ഡോ. സെഡൻ. അന്തരീക്ഷവായുവിന്റെ ഗുണനിലവാരം  ഉറപ്പാക്കുക വഴി കാലാവസ്ഥാ സുസ്ഥിരതയും ആരോഗ്യപൂർണമായ ഒരു ആവാസ വ്യവസ്ഥയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി  രാജ്യാന്തര തലത്തിൽ പ്രയത്നിക്കുന്ന ഒരു കൂട്ടം ഗവേഷകരുടെയും നയരൂപീകരണ വിദഗ്‌ദ്ധരുടെയും മാർഗദർശിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോ. സെഡൻ.

ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റിൽ അധ്യാപകനായ പ്രൊഫ. ദാമോദരൻ മുൻപ് യു.എസ്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയിൽ (യു.എസ്.ഇ.പി.എ.) പരിസ്ഥിതിവിഭാഗം ഫെലോ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ  ജൈവവൈവിധ്യ കൺവെൻഷനിൽ ജൈവവൈവിദ്ധ്യലക്ഷ്യങ്ങൾക്കായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ തലവനായിരുന്നു. കൂടാതെ ഐക്യരാഷ്ട്ര സംഘടന വികസന പരിപാടിയുടെ (UNDP) സഹകരണത്തോടെ ഭാരത സർക്കാർ നടപ്പിലാക്കിയ ജൈവവൈവിധ്യ വിഭവസമാഹരണ (ബയോഫിൻ) പദ്ധതിയുടെ ഭാഗമായ സാങ്കേതിക ഉപദേശ സമിതിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 

സെന്റർ ഫോർ പബ്ലിക്ക് റിസേർച്ചിൽ ഗവേഷക വിദ്യാർത്ഥിയായ  ആർ. എഡ്‌സ്‌ലി നിയോസൺ ഡാനിയൽ  ചർച്ചയിൽ മോഡറേറ്റര്‍ ആകും. നഗര ചലനാത്മകതയും പരിസ്ഥിതി  വ്യതിയാനവും എന്ന വിഷയത്തിൽ പഠനം നടത്തുന്ന അദ്ദേഹം C40 നഗരപദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ ഒപ്പുവെച്ച 'C40 ക്ളീൻ ബസ് ഡിക്ലറേഷൻ' നടപ്പാക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു. 

വെബിനാറിൽ സംബന്ധിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയാനുമായി  https://www.cppr.in/us-india-partner-for-change എന്ന വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്ട്രേഷൻ സൗജന്യമാണ്‌. താല്പര്യമുള്ള ആര്‍ക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.  

വിവരങ്ങൾക്കായി ബന്ധപ്പെടുക:

ശ്രീഅരവിന്ദ് എസ്‌, അസ്സോസിയേറ്റ്,  പിആർ & കമ്മ്യൂണിക്കേഷൻ, സിപിപിആർ , ഫോൺ: +91-8075846061

English Summary: Webinar on U.S. and India as Partners in Global Climate Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com